Image

അമേഠിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

Published on 10 July, 2019
അമേഠിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

അമേഠി: അമേഠിയുമായുള്ള ബന്ധം തനിക്ക് ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടശേഷം ആദ്യമായി അമേഠി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍.


'പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്. രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍, ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ എന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്‍ക്കും.' - രാഹുല്‍ പറഞ്ഞു.


അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ 15000 ലേറെ പേര്‍ യോഗത്തിനെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക