Image

ബെംഗളൂരിലെ പുലിക്കേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ നാലുപേര്‍ക്ക്‌ ദാരുണാന്ത്യം

Published on 10 July, 2019
ബെംഗളൂരിലെ പുലിക്കേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ നാലുപേര്‍ക്ക്‌ ദാരുണാന്ത്യം

ബെംഗളൂരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ്‌ നാലുപേര്‍ക്ക്‌ ദാരുണാന്ത്യം. ബെംഗളൂരിലെ പുലിക്കേശി നഗറില്‍ രാവിലെ ആറു മണിയോടെയാണ്‌ സംഭവം.ബിഹാര്‍ സ്വദേശി ശംഭുകുമാറാണ്‌ മരിച്ചത്‌. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന്‌ തിരച്ചില്‍ തുടരുകയാണ്‌. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക്‌ മാറ്റി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്‌നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ്‌ രക്ഷാപ്രവര്‍ത്തം നടത്തുന്നത്‌. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക