Image

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി വിവാദം

Published on 10 July, 2019
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി വിവാദം


ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി വിവാദം. രാഹുല്‍ ഗാന്ധിക്ക്‌ വേണ്ടി പാര്‍ലമെന്‍റിലെ മുന്‍ നിരയില്‍ സീറ്റ്‌ ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ നിഷേധിച്ചെന്നുമായിരുന്നു ആരോപണം. എന്നാല്‍ മുന്‍നിരയില്‍ സീറ്റ്‌ ആവശ്യപ്പെട്ടിട്ടില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ ഔദ്യോഗികമായി വിശദീകരിക്കുന്നത്‌.

സോണിയാ ഗാന്ധിക്കൊപ്പം മുന്‍നിരയിലായിരുന്നു ഇതുവരെ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം. പുതിയ ക്രമപ്രകാരം ലോക്‌സഭാ കക്ഷിനേതാവ്‌ അതിര്‍ രഞ്‌ജന്‍ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ്‌ ഇരിപ്പിടം ഉള്ളത്‌ . രാഹുല്‍ ഗാന്ധിക്ക്‌ വേണ്ടി മുന്‍നിരയില്‍ കോണ്‍ഗ്രസ്‌ ഇരിപ്പിടം ആവശ്യപ്പെട്ടെന്നും അത്‌ സര്‍ക്കാര്‍ നിഷേധിച്ചെന്നും വാര്‍ത്തയായതോടെയാണ്‌ വിശദീകരണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയത്‌.


നാല്‌ സീറ്റ്‌ കോണ്‍ഗ്രസ്‌ മുന്‍നിരയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ്‌ കൊടിക്കുന്നേല്‍ സുരേഷ്‌ എംപി അടക്കമുള്ളവര്‍ പറയുന്നത്‌. യുപിഎ അധ്യക്ഷക്കും കക്ഷിനേതാക്കള്‍ക്കുമായാണ്‌ ഇരിപ്പിടം ആവശ്യപ്പെട്ടത്‌. നാല്‌ സീറ്റ്‌ അനുവദിച്ചിരുന്നെങ്കില്‍ മുന്‍നിരയില്‍ രാഹുല്‍ ഇരുന്നേനെ എന്നും ഇവര്‍ സമ്മതിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക