Image

കര്‍ണാടകത്തില്‍ നിന്ന്‌ രാജിവെച്ച പത്ത്‌ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്‌

Published on 10 July, 2019
കര്‍ണാടകത്തില്‍ നിന്ന്‌ രാജിവെച്ച പത്ത്‌  വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്‌


ഡല്‍ഹി : കര്‍ണാടകത്തില്‍ നിന്ന്‌ രാജിവെച്ച പത്ത്‌ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്‌. സ്‌പീക്കര്‍ തങ്ങളുടെ രാജി അംഗീകരിക്കുന്നില്‌ളെന്ന്‌ വിമത എംഎല്‍എമാര്‍ വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ കാട്ടിയാണ്‌ രാജി സ്വീകരിക്കാതിരുന്നത്‌. വിമത എംഎല്‍എമാര്‍ക്ക്‌ വേണ്ടി മുകുള്‍ റോത്തഗി ഹാജരായി.കേസ്‌ നാളെ പരിഗണിച്ചേക്കും

അതേസമയം തന്റെ ഭരണഘടനാപരമായ അവകാശങ്ങളെ പോലീസ്‌ തടയുന്നുവെന്നും, എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിനു മുന്നില്‍ തുടരുമെന്നും ശിവകുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക