Image

സാംസ്‌കാരിക നായികാ നായകന്മാരെ കണ്ടുമുട്ടുന്നവര്‍ നെടുങ്കണ്ടം പോലീസ്‌ സ്റ്റേഷനിലോ സി.പി.എം ഓഫീസിലോ അറിയിക്കണമെന്ന്‌ അഡ്വ ജയശങ്കര്‍

Published on 10 July, 2019
സാംസ്‌കാരിക നായികാ നായകന്മാരെ കണ്ടുമുട്ടുന്നവര്‍ നെടുങ്കണ്ടം പോലീസ്‌ സ്റ്റേഷനിലോ സി.പി.എം ഓഫീസിലോ അറിയിക്കണമെന്ന്‌ അഡ്വ ജയശങ്കര്‍



ജനകീയ വിഷയങ്ങളില്‍ പ്രതികരിക്കാതെ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ. ജയശങ്കറിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌. സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നീവിഷയങ്ങളില്‍ പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരെ കഴിഞ്ഞ രണ്ടാഴ്‌ചയായി കാണാനില്ലെന്നാണ്‌ അദ്ദേഹം ഫേസ്‌ബുക്കില്‍ എഴുതിയിരിക്കുന്നത്‌.

 ഇടുക്ക കട്ടപ്പന നെടുങ്കണ്ടം പൊലീസ്‌ സ്റ്റേഷനില്‍ ക്രൂര മര്‍ദ്ധനത്തിനിരയായി യുവാവ്‌ മരണപ്പെട്ട സംഭവത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരടക്കം പ്രതികരിച്ചിരുന്നില്ല. ഇത്തരക്കാരെ കണ്ടെത്തുന്നവര്‍ നെടുങ്കണ്ട പൊലീസ്‌ സ്റ്റേഷനിലോ അല്ലെങ്കില്‍ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലോ അറിയിക്കണമെന്നും എ. ജയശങ്കര്‍ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ പരിഹസിക്കുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം 
 
കണ്ടവരുണ്ടോ?
സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്‌ചയായി കാണ്മാനില്ല.

കണ്ടുമുട്ടുന്നവര്‍ ഉടന്‍ നെടുങ്കണ്ടം പോലീസ്‌ സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. മന്ത്രി മണിയാശാന്റെ പേഴ്‌സണല്‍ നമ്‌ബറിലും വിളിക്കാം.

സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്‌പ്രചരണം ചെറുക്കാന്‍ വര്‍ഗബഹുജന സംഘടനകള്‍ക്കൊപ്പം അണിചേരൂ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക