Image

പോക്‌സോ കേസുകള്‍ക്ക്‌ എറണാകുളത്ത്‌ പ്രത്യേക കോടതി

Published on 10 July, 2019
പോക്‌സോ കേസുകള്‍ക്ക്‌ എറണാകുളത്ത്‌ പ്രത്യേക കോടതി
തിരുവനന്തപുരം: പോക്‌സോ കേസുകള്‍ക്ക്‌ മാത്രമായി എറണാകുളത്ത്‌ പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്‌ജ്‌, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്‌, ബെഞ്ച്‌ ക്ലാര്‍ക്ക്‌ ഉള്‍പ്പെടെ 13 തസ്‌തികകള്‍ സൃഷ്ടിക്കും. എറണാകുളത്ത്‌ നടി ആക്രമിക്കപ്പെട്ട കേസ്‌ ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന്‌ അനുമതി നല്‍കാനും തീരുമാനിച്ചു.

 സ്വയംപര്യാപ്‌തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ നിരക്കില്‍ കൂടുതല്‍ ഓണറേറിയം ലഭിക്കുന്ന ചെയര്‍മാന്‍മാരുടെ ഓണറേറിയം അതേ നിരക്കില്‍ തുടര്‍ന്നും അനുവദിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക