Image

അലക്‌സ് പോള്‍ മേനോനെ ഉടന്‍ മോചിപ്പിക്കുമെന്ന് രമണ്‍ സിംഗ്

Published on 30 April, 2012
അലക്‌സ് പോള്‍ മേനോനെ ഉടന്‍ മോചിപ്പിക്കുമെന്ന് രമണ്‍ സിംഗ്
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ 48 മണിക്കൂറിനകം മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരായ കേസുകള്‍ പുനപരിശോധിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. 

മുപ്പത്തിരണ്ടുകാരനായ കളക്ടറുടെ മോചനത്തിനു മൂന്ന് ആവശ്യങ്ങളാണ് മാവോയിസ്റ്റുകള്‍ മധ്യസ്ഥര്‍ വഴി ഉന്നയിച്ചത്. നക്‌സലുകള്‍ക്കെതിരേയുള്ള ഗ്രീന്‍ഹണ്ട് നിര്‍ത്തിവയ്ക്കുക, ജയിലിലടച്ചിരിക്കുന്ന 17 പ്രവര്‍ത്തകരെ മോചിപ്പിക്കുക തുടങ്ങിയവയാണ് കളക്ടറുടെ മോചനത്തിനു മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. 

കഴിഞ്ഞ 21- നാണ് തമിഴ്‌നാട് സ്വദേശിയായ കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക