Image

കൈകളില്‍ തോക്ക്‌ പിടിച്ച്‌ ബോളിവുഡ്‌ ഐറ്റം നമ്‌ബര്‍ ഗാനത്തിന്‌ ചുവടുവെക്കുന്ന ബിജെപി എംഎല്‍എയുടെ നൃത്ത ചുവടുകള്‍വൈറല്‍

Published on 10 July, 2019
കൈകളില്‍ തോക്ക്‌ പിടിച്ച്‌ ബോളിവുഡ്‌ ഐറ്റം നമ്‌ബര്‍ ഗാനത്തിന്‌ ചുവടുവെക്കുന്ന ബിജെപി എംഎല്‍എയുടെ നൃത്ത ചുവടുകള്‍വൈറല്‍

ന്യൂഡല്‍ഹി: രണ്ട്‌ കൈയ്യിലും തോക്ക്‌ പിടിച്ച്‌ ബോളിവുഡ്‌ ഐറ്റം നമ്‌ബര്‍ ഗാനത്തിന്‌ ചുവടുവെക്കുന്ന ബിജെപി എംഎല്‍എയുടെ നൃത്ത ചുവടുകള്‍  വൈറലായി കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ പ്രണവ്‌ ചാമ്‌ബ്യനാണ്‌ തോക്ക്‌ ചൂണ്ടി നൃത്തം ചെയ്‌ത്‌ വിവാദത്തില്‍പ്പെട്ടത്‌.

അടുത്തിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തതുമാണ്‌. ഇതിനു പിന്നാലെയാണ്‌ അടുത്ത വിവാദത്തില്‍ പെട്ടിരിക്കുന്നത്‌. അനുയായികള്‍ക്കൊപ്പമാണ്‌ എംഎല്‍എയുടെ നൃത്തം. പ്രകടനത്തിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക്‌ അനുയായിയുടെ കൈയ്യില്‍ കൊടുക്കുന്നുതും ഗ്ലാസില്‍ വെള്ളം പകര്‍ന്ന്‌ അത്‌ കുടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന്‌ അണികള്‍ പറയുമ്‌ബോള്‍ ഉത്തരാഖണ്ഡില്‍ തന്നെയല്ല ഇന്ത്യയില്‍ ആര്‍ക്കും ഇത്‌ പറ്റില്ലെന്നായിരുന്നു ഇതിന്‌ ബിജെപി എംപി നല്‍കുന്ന മറുപടി.

 എന്നാല്‍ വീഡിയോ പുറത്ത്‌ വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു. എംഎല്‍എ ഉപയോഗിക്കുന്ന തോക്കിന്‌ ലൈസന്‍സുണ്ടോ എന്ന കാര്യങ്ങളുള്‍പ്പെടെ അന്വേഷിക്കുമെന്നും പോലീസ്‌ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക