ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കാര്‍ എംപിയായി. സച്ചിന് പുറമേ ബോളിവുഡ് നടി രേഖ, സാമൂഹ്യപ്രവര്‍ത്തകയും വ്യവസായിയുമായ അനു ആഗ എന്നിവരും എംപിമാരായി. ഇവരെ രാജ്യസഭാംഗങ്ങളാക്കികൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ എംപിമാരുടെ എല്ലാ അനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ഇവരുടെ സത്യപ്രതിജ്ഞ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.