Image

ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2019
ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു
ചിക്കാഗോ: ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയിലെ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലേക്ക് ഗായക സംഘം രൂപീകരിച്ച് പരിശീലനം ആരംഭിച്ചു.

പൗരസ്ത്യ സഭയുടെ ജീവന്‍ അതിന്റെ ഇമ്പമേറിയ ആരാധനയാണെന്നും, ആരാധന ഹൃദയസ്പര്‍ശിയും ഇമ്പകരവുമാക്കുന്നതില്‍ ഗായകസംഘത്തിന്റെ പങ്ക് വളരെ വലുതാണെന്ന് ഗായക സംഘത്തിനു നേതൃത്വം നല്‍കുന്ന ഫാ. ഹാം ജോസഫും, ഫാ. എബി ചാക്കോയും അഭിപ്രായപ്പെട്ടു.

ഈ ഫാമിലി കോണ്‍ഫറന്‍സില്‍ ചിക്കാഗോയിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗായക സംഘത്തിന്റെ പങ്കാളിത്തം ഏറ്റവും ശ്ശാഘനീയമാണെന്നും കോണ്‍ഫറന്‍സ് കോര്‍ കമ്മിറ്റിയും അഭിപ്രായപ്പെട്ടു.
കോണ്‍ഫറന്‍സ് പി.ആര്‍ കമ്മിറ്റിക്കുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.


ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചുഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഗായകസംഘം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക