Image

കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം

രാജന്‍ വാഴപ്പള്ളില്‍ Published on 09 July, 2019
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം
വാഷിംഗ്ടണ്‍ ഡി.സി.: ജൂലൈ 17 മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ പോക്കോണോസ് കലഹാരി റിസോര്‍ട്ട്സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'യേശുക്രിസ്തു ഇട്ടിരിയ്ക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല' എന്നതാണ് കോണ്‍ഫറന്‍സിലെ ചിന്താവിഷയം. 

കാലിക പ്രാധാന്യമുള്ള കോണ്‍ഫറന്‍സ് തീം മുറുകെ പിടിച്ചു പ്രാവര്‍ത്തികമാക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ആശംസിച്ചു.

അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പര ശാക്തീകരണത്തിന് വഴി തെളിക്കും. കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരുത്തരുടെയും സഹകരണവും സമര്‍പ്പണവും അത്യന്താപേക്ഷിതമാണ്. കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേര്‍ക്കുന്നു.

പ്രസിദ്ധപ്പെടുത്തിയിരിയ്ക്കുന്ന കോണ്‍ഫറന്‍സ് ഷെഡ്യൂള്‍ അനുസരിച്ച് എല്ലാവരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും ശ്രദ്ധിയ്ക്കണം. കോണ്‍ഫറന്‍സില്‍ ഉടനീളം ശുചിത്വ ബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. കോണ്‍ഫറന്‍സില്‍ യോജ്യവും സന്ദര്‍ഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിയ്ക്കുന്നു. രാത്രി 11 മണി മുതല്‍ പ്രഭാതപ്രാര്‍ത്ഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുമാണ്.

കലഹാരി കോണ്‍ഫറന്‍സ് സെന്ററില്‍ ലഹരി വസ്തുക്കള്‍ കര്‍ശനമായി വിലക്കിയിരിയ്ക്കുന്നതും ഇതു ലംഘിക്കുന്നവരെ കോണ്‍ഫറന്‍സില്‍ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമേ നിന്നുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കോണ്‍ഫറന്‍സ് സെന്ററില്‍ അനുവദനീയമല്ല. അതുപോലെ തന്നെ ബഫേ സ്റ്റേഷനുകളില്‍ വിളമ്പുന്ന ഭക്ഷണപദാര്‍ത്ഥനങ്ങള്‍ ഡൈനിംഗ് ഏരിയായ്ക്ക് പുറത്തേക്ക് കൊണ്ടുപോകുവാന്‍ പാടുള്ളതല്ല.

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലഭിക്കുന്ന ഐഡിയും, റിസ്റ്റ് ബാന്‍ഡും മറ്റുള്ളവര്‍ക്ക് കാണത്തക്കവിധം എപ്പോഴും ധരിയ്ക്കേണ്ടതാണ്. കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോണ്‍ഫറന്‍സ് സെന്ററിലോ മുറികളിലോ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സന്ദര്‍ശകരെ അനുവദിയ്ക്കുന്നതല്ല.

കോണ്‍ഫറന്‍സില്‍ സംബന്ധിയ്ക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടര്‍പാര്‍ക്ക് മുതലായ സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കോണ്‍ഫറന്‍സ് ഫെസിലിറ്റിക്കോ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കോ ഉത്തരവാദിത്വമില്ലാത്തതാകുന്നു.

കോണ്‍ഫറന്‍സ് ഫെസിലിറ്റിയിലോ താമസിയ്ക്കുന്ന മുറിയിലോ കേടുപാടുകള്‍ വരുത്തിയാല്‍ അവര്‍ തന്നെ ഉത്തരവാദികളായിരിയ്ക്കും. ഓരോരുത്തരും അവരവരുടെയും അവര്‍ക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സിനും മറ്റ് ബാദ്ധ്യതാ ഇന്‍ഷുറന്‍സുകള്‍ക്കും ഉത്തരവാദപ്പെട്ടിരിയ്ക്കും.

ഫാമിലി കോണ്‍ഫറന്‍സില്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന വെബ്സൈറ്റിലും രജിസ്ട്രേഷന്‍ ഫോമിലും ലഭ്യമാണ്. ഈ നിബന്ധനകള്‍ പാലിച്ച് ഉത്തരവാദിത്വബോധത്തോടെ സംബന്ധിച്ച് കോണ്‍ഫറന്‍സ് വിജയമാക്കിതീര്‍ക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറാര്‍ മാത്യു വര്‍ഗീസ്എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.വിവരങ്ങള്‍ക്ക് : ഫോണ്‍-718-608-5583, 201-321-0045, 631-891-8184 
കോണ്‍ഫറന്‍സ് ദിനങ്ങള്‍ എങ്ങനെ സുഗമമാക്കാം
Join WhatsApp News
thomman 2019-07-09 13:21:42
Paulocha carinte trunkl vechu kuppiyum kondu pokelle.  Nilavilakku mathram mathi trunkil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക