Image

ഇട്ടിമാണിയില്‍ ചൈനീസ്‌ ആയോധനകലാ അഭ്യാസിയായി മോഹന്‍ലാല്‍

Published on 09 July, 2019
ഇട്ടിമാണിയില്‍ ചൈനീസ്‌ ആയോധനകലാ അഭ്യാസിയായി മോഹന്‍ലാല്‍
ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ്‌ ഇട്ടിമാണി മേഡ്‌ ഇന്‍ ചൈന. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. 

ചിത്രത്തിന്റേതായി പുറത്തു വരുന്ന മോഹന്‍ലാലിന്റെ ഒരോ ലുക്കിനും വളരെ സ്വീകാര്യതയാണ്‌ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു വ്യത്യസ്‌ത ഗെറ്റപ്പും പുറത്തു വന്നിരിക്കുകയാണ്‌.

ഒരു ചൈനീസ്‌ ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ ചിത്രമാണ്‌ പുറത്തു വന്നിരിക്കുന്നത്‌. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ്‌ ചിത്രം പങ്കുവച്ചിരിക്കുന്നത്‌. 

 വേറിട്ട ലുക്കിലുള്ള ഈ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്‌ സംഗീതം ഒരുക്കുന്നത്‌ ടീം ഫോര്‍ മ്യൂസിക്‌സ്‌ ആണ്‌.

മോഹന്‍ലാലിന്‌ ഒപ്പം അജു വര്‍ഗീസ്‌, ഹരിഷ്‌ കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത്‌ കുമാര്‍, ഹണി റോസ്‌, അശോകന്‍, സിജോയ്‌ വര്‍ഗീസ്‌, കൈലാഷ്‌, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്‌, സലിം കുമാര്‍, അരിസ്‌റ്റോ സുരേഷ്‌, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര ആണ്‌ ഈ ചിത്രത്തില്‍ അണിനിരക്കുന്നത്‌. 

ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക