Image

ജൂലായ് 9 പശു ദിനാചരണം- സൗജന്യ ഭക്ഷണവും

പി പി ചെറിയാന്‍ Published on 09 July, 2019
ജൂലായ് 9 പശു ദിനാചരണം- സൗജന്യ ഭക്ഷണവും
ഡാളസ്സ്: പിതൃദിനാചരണം, മാതൃദിനാചരണം എന്നിവ ആഗോളതലത്തില്‍ വലിയ ആഘോഷമായി കൊണ്ടാടുന്നു എന്നാല്‍ പശുക്കളെ ആദരിക്കുന്ന ദിനമായി ആചരിക്കുന്നത് കേട്ടുകേള്‍വി പോലുമില്ലത്തതാണ്.

അമേരിക്കന്‍ ഹോട്ടല്‍ വ്യവസായരംഗത്തെ സുപ്രസിദ്ധ സ്ഥാപനമായ ചിക്ക്ഫിലെയിലാണ് ജൂലായ് 9 ന് അമേരിക്കന്‍ പശുക്കളെ ആദരിക്കുന്ന ദിനമായി വേര്‍തിരിച്ചിരിക്കുന്നത്. അന്നേ ദിവസം പശുക്കളുടെ കോസ്റ്റിയൂം ധരിച്ചു ചിക്ക്ഫിലെയില്‍ എത്തുന്നവര്‍ക്ക്. സൗജന്യമായി ഭക്ഷണം ലഭിക്കുമെന്ന് ചിക്ക്ഫിലെ അധികൃതര്‍ അറിയിച്ചു. സ്വന്തമായി തയ്യാറാക്കിയ പശുക്കളുടെ ചിത്രം പതിച്ച വസ്ത്രമോ, അതോ പുറമേ നിന്നും വാങ്ങി ധരിക്കുന്ന കോസ്റ്റിയൂമോ ഇതിന് ഉപയോഗിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

2005 മുതലാണ് അമേരിക്കയില്‍ പശുക്കളെ ആദരിക്കുന്ന ദിനമായി ചിക്ക്ഫിലെ ജൂലായ് 9 ആഘോഷിക്കുവാനാരംഭിച്ചത്.

ഭക്ഷണമായി തീന്‍മേശയില്‍ എത്തുകയും നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പാല്‍ ഉള്‍പ്പെടെയുള്ള പോഷകാഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന പശുക്കള്‍ ആദരിക്കപ്പെടേണ്ടതാണെന്നാണ് ഇതിന് നല്‍കുന്ന വ്യാഖ്യാനം.

പശുക്കളുടെ പേരില്‍ കൊല്ലും കൊലയും അരങ്ങേറുന്ന ഇന്ത്യയിലും പ്രവര്‍ത്തുക്കുന്ന ചിക്ക്ഫിലെ ഇതിനെന്ത് വ്യാഖ്യാനമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ജൂലായ് 9 പശു ദിനാചരണം- സൗജന്യ ഭക്ഷണവും
ജൂലായ് 9 പശു ദിനാചരണം- സൗജന്യ ഭക്ഷണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക