Image

അത്യാര്‍ത്തി ആപത്ത് വരുത്തും (കവിത: ജി.പുത്തന്‍കുരിശ്)

ജി.പുത്തന്‍കുരിശ് Published on 09 July, 2019
അത്യാര്‍ത്തി ആപത്ത് വരുത്തും (കവിത:           ജി.പുത്തന്‍കുരിശ്)
രണ്ടു കാളകള്‍ തമ്മില്‍ പണ്ടുണ്ടായി പോര്,
ശണ്ഠ മൂത്തവര്‍ തമ്മില്‍ തലകൊണ്ടിടിച്ചു
നിന്നിരുന്നൊരു കുറുനരിയതു കണ്ടു ദൂരെ.
കന്നുകാലിയില്‍ രണ്ടിലും കണ്ണു നട്ടങ്ങനെ
കൊമ്പു കോര്‍ത്തു കാളകള്‍   വാശിയില്‍
അമ്പേറ്റപോലെ ചോര വാര്‍ന്നുവീണെങ്ങും.
ചുടുചോരയിന്‍ ഗന്ധമേറ്റ കുറുനരി മുരളി
യടുത്തു ചോര ലാക്കാക്കി ഝടുതിയില്‍
കട്ടപിടിച്ചു നിലത്തു കിടക്കും ചോര കുറുനരി
പെട്ടന്നു നക്കി കുടിച്ചു പരിസരം മറന്നങ്ങ്
പാഞ്ഞടുത്തു മുന്‍കാലുകള്‍ പൊക്കി കാളകള്‍
ആഞ്ഞുകുത്തി തലതാഴ്ത്തിയവ രണ്ടും തമ്മില്‍
പെട്ടുപോയി കുറുനരി ശക്തമാ ഇടിയ്ക്കിടയില്‍
കേട്ടൊരര്‍ത്തനാദമാ കുറുനരിയില്‍ നിന്നും  
മാറ്റൊലികൊണ്ടു  ദിഗംബരമൊക്കെയും
കേട്ടു നടുങ്ങി കാട്ടു മൃഗങ്ങളൊക്കെയും 
അത്യാര്‍ത്തിയാല്‍ കണ്ണില്‍ തിമിരം കയറിയാ
ലെത്തുമാപത്തു കാണുവാന്‍ ആവില്ലാര്‍ക്കുമെ!
നല്‍കട്ടെ ഈ ചെറുകഥയിന്‍ സാരമേവര്‍ക്കു
മുള്‍കാഴ്ചയേകി നയിക്കട്ടെ നന്മയില്‍ നമ്മെ

(പഞ്ചതന്ത്ര കഥകളില്‍ നിന്നും)

അത്യാര്‍ത്തി ആപത്ത് വരുത്തും (കവിത:           ജി.പുത്തന്‍കുരിശ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക