Image

പതിനെട്ടുകാരിയായ പൈലട്ട് വിമാനാപകടത്തില്‍ മരിച്ചു

Published on 08 July, 2019
പതിനെട്ടുകാരിയായ പൈലട്ട് വിമാനാപകടത്തില്‍ മരിച്ചു
മിസിസിപ്പി: ഈ മാസം സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുക്കാനിരുന്ന പതിനെട്ടുകാരിയായ പൈലട്ട് വിമാനാപകടത്തില്‍ മരിച്ചു.
സ്റ്റാര്‍ക്ക് വില്‍ ആല്‍ഡര്‍മാന്‍ ഡേവിഡ് ലിറ്റിലിന്റെ പുത്രി ലെയ്ക്ക് ലിറ്റില്‍ ആണു മരിച്ചത്. ഒറ്റ എഞ്ചിനുള്ള വിമാനം ലാന്‍ഡ് ചെയ്യാനും ടെയ്ക്ക് ഓഫ് ചെയ്യാനും പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. യൂണിവേഴ്‌സിറ്റി-ഓക്‌സ്‌ഫൊര്‍ഡ് എയര്‍പോര്‍ട്ടിനു സമീപം പരിശീലനം നടത്തുമ്പോള്‍ ഗോള്‍ഫ് കോഴ്‌സില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
പ്രൊഫഷനല്‍ പൈലറ്റ് ആവുകയായിരുന്നു ലക്ഷ്യം.ഈ മേയിലാണു ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തത്. പ്രൈവറ്റ്പൈലട്ട് ലൈസന്‍സ് അടുത്തയിടക്കാണു ലഭിച്ചത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക