Image

ഹോളിവുഡില്‍ അവസരം ലഭിച്ച നെപ്പോളിയന്‌ ആശംസകള്‍ നേര്‍ന്ന് ഷമ്മി തിലകന്‍

Published on 08 July, 2019
ഹോളിവുഡില്‍ അവസരം ലഭിച്ച നെപ്പോളിയന്‌ ആശംസകള്‍ നേര്‍ന്ന് ഷമ്മി തിലകന്‍

മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമയാണ് ദേവാസുരം. അതിലെ നായകനും നായികയെയും കൂടാതെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ കഥാപാത്രമാണ് മുണ്ടക്കല്‍ ശേഖരന്‍. തമിഴ് നടന്‍ നെപ്പോളിയനായിരുന്നു ശേഖരനായി തകര്‍പ്പന്‍ അഭിനയം കാഴ്ച വച്ചത്.


നെപ്പോളിയന്‍ ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഈയിടെയാണ് പുറത്തുവന്നത്. സിനിമ താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകള്‍ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഷമ്മി തിലകന്‍.


'പണ്ട് പള്ളിക്കൂടത്തില്‍ പഠിക്കുന്നതിനു പകരം നാടകം കളിച്ചു നടന്നു. അന്ന് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നേല്‍ വല്ല ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു..!#അച്ഛന്‍_ചെയ്ത_ദ്രോഹമേ..! ഇനി പറഞ്ഞിട്ടെന്താ കാര്യം..?! '- ഷമ്മി ഫേസ്ബുക്കില്‍ കുറിച്ചു.


ക്രിസ്മസ് കൂപ്പണ്‍ എന്ന ചിത്രത്തിലാണ് നെപ്പോളിയന്‍ അഭിനയിക്കുന്നത്. ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഹോക്കി താരത്തിന്റെ മാനേജരായിട്ടാണ് നെപ്പോളിയന്‍ വേഷമിടുന്നത്. 'ഡെവിള്‍സ് നൈറ്റ്' എന്ന ഹോളിവുഡ് ചിത്രത്തില്‍ ഇതിനു മുന്‍പ് താരം അഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക