Image

കമല്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കടല്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു

Published on 07 July, 2019
കമല്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രണയ മീനുകളുടെ കടല്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു

വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. ചിത്രത്തില്‍ പുതുമുഖ നായകനായി ഗാബ്റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക