Image

'നായിക പ്രാധ്യാന്യമുള്ള വേഷമെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്, പിന്നീടാണ് അവ കള്ളമാണെന്ന് മനസിലായത്'; അമലാ പോള്‍

Published on 07 July, 2019
'നായിക പ്രാധ്യാന്യമുള്ള വേഷമെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്, പിന്നീടാണ് അവ കള്ളമാണെന്ന് മനസിലായത്'; അമലാ പോള്‍

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി തമിഴ് സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടി അമലാ പോള്‍. എന്നാല്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഉള്ള കഥാപാത്രങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്ന് താന്‍ മാനേജരോട് പറഞ്ഞിരുന്നു എന്നാണ് 'ആടൈ'യുടെ ഓഡീയോ ലോഞ്ചിന് എത്തിയപ്പോള്‍ താരം പറഞ്ഞത്.


'തന്നോട് പലരും നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പല കഥകളും പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് പിന്നീട് മനസിലാക്കാന്‍ സാധിച്ചത്. ഒന്നുകില്‍ ക്രൂരമായ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രതികാരം, സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം, ഭര്‍ത്താവിനെ മതിമറന്നു സ്നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയിരുന്നത്. എന്നാല്‍ എനിക്ക് അതിലൊന്നും താല്‍പര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ മാനേജരോട് പറഞ്ഞു, മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്ബോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സംവിധായകന്‍ രത്നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്' എന്നാണ് അമലാ പോള്‍ പറഞ്ഞത്.


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ആടൈ'യുടെ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. രണ്ട് മില്യണിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാമത് ആണ് ട്രെയിലര്‍ ഇപ്പോള്‍. വയലന്‍സ് രംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കാറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 19 ന് തീയ്യേറ്ററുകളിലെത്തും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക