Image

മദ്യക്കുപ്പികളില്‍ ഗാന്ധി ചി​ത്രം : ഇസ്രായേല്‍ കമ്ബനി വിതരണം നിര്‍ത്തി വച്ചു :​​ മന്ത്രി ജയ്​ശങ്കര്‍

Published on 07 July, 2019
മദ്യക്കുപ്പികളില്‍ ഗാന്ധി ചി​ത്രം : ഇസ്രായേല്‍ കമ്ബനി വിതരണം നിര്‍ത്തി വച്ചു :​​ മന്ത്രി ജയ്​ശങ്കര്‍

ന്യൂഡല്‍ഹി: മദ്യക്കുപ്പിയില്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവ്​ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ച ഇസ്രായേല്‍ കമ്ബനി അവയുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവെച്ചതായി വിദേശ മന്ത്രി എസ്​. ജയ്​ശങ്കര്‍. രാജ്യസഭയില്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച ആപ്​ എം.പി സഞ്​ജയ്​ സിങ്ങിന്​ നല്‍കിയ മറുപടിയിലാണ്​ മന്ത്രി വിഷയം വ്യക്തമാക്കിയത്​.


ഇസ്രായേിലി​ലെ ഇന്ത്യന്‍ എംബസി കമ്ബനിയെ ബന്ധപ്പെട്ട്​ സംഭവം അറിയിച്ചിരുന്നു . വിഷയത്തില്‍ മാപ്പുപറഞ്ഞ കമ്ബനി, തങ്ങള്‍ ഉല്‍പാദനവും വിതരണവും നിര്‍ത്തിവെച്ചതായും വിപണിയില്‍നിന്ന്​ മദ്യക്കുപ്പി പിന്‍വലിക്കാന്‍ ​ശ്രമിക്കുമെന്ന്​ അറിയിച്ചതായും മന്ത്രി പറഞ്ഞു.ഇക്കാര്യത്തില്‍ ഉചിത നടപടി സ്വീകരിക്കാന്‍ രാജ്യസഭ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു മന്ത്രിയോട്​ നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക