Image

ആമസോണ്‍ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിവാഹിതര്‍ക്കും സ്‌ത്രീകള്‍ക്കും പുരോഹിതരാകാന്‍ അനുമതി

Published on 06 July, 2019
ആമസോണ്‍ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍   വിവാഹിതര്‍ക്കും സ്‌ത്രീകള്‍ക്കും പുരോഹിതരാകാന്‍ അനുമതി
ന്യൂയോര്‍ക്ക്‌: പുരോഹിതരെ നിയമിക്കുന്നതില്‍ നാളിതുവരെ പിന്തുടര്‍ന്നിരുന്ന കര്‍ക്കശമായ നിലപാടില്‍ നിന്നും  വിപ്ലവകരമായ ചുവടുവയ്‌പു നടത്തി കത്തോലിക്കാ സഭ. ഇത്‌ പ്രകാരം വിവാഹിതര്‍ക്കും സ്‌ത്രീകള്‍ക്കും കത്തോലിക്കാ സഭയില്‍ പുരോഹിതരാവാന്‍ അവസരം നല്‌കും. 

ആമസോണ്‍ കാടുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിവാഹിതര്‍ക്കും പുരോഹിതരാകുന്നതിനു സഭ അനുമതി നല്‍കിയതയി ക്രൈസ്‌തവ ജനതയുടെ മുഖപത്രമായ ലെയ്‌റ്റി വോയ്‌സില്‍ പറയുന്നു.
 
 സഭാശുശ്രൂഷയിലെ വിപ്ലവകരമായ പരീക്ഷണമായി ലോകം്‌ ഇതിനെ വിലയിരുത്തുന്നു. 

ആമസോണ്‍ പ്രദേശത്ത്‌ ബിഷപ്പുമാരുടെ സിനഡിലേയ്‌ക്ക്‌ വിവാഹിതരായ വയോജനങ്ങളെ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പുതിയ നിര്‍ദ്ദേശം മുന്നോട്ടു വയ്‌ക്കപ്പെട്ടിരിക്കുന്നത്‌. ഒക്‌ടോബറിലായിരിക്കും വിപ്ലവകരമായ ഈ നിര്‍ദ്ദേശം നടപ്പിലാവുന്നത്‌. 

ജൂണ്‍ 17ന്‌ വത്തിക്കാന്‍പുറത്തിറക്കിയ രേഖ പ്രകാരം ഈ പ്രദേശത്ത്‌ സ്‌ത്രീകളെയും പുരോഹിതരായി പരിഗണിക്കുമെന്നു സൂചനയുണ്ട്‌.

 നിലവില്‍ ആമസോണ്‍ പ്രദേശത്ത്‌ മാത്രമാണ്‌ ഈ വിട്ടുവീഴ്‌ചയ്‌ക്ക്‌ സഭ ഒരുങ്ങുന്നതെങ്കിലും വൈകാതെ ലോകത്തിലെ മറ്റു ഭാഗങ്ങളിലും വിവാഹിതരും സ്‌ത്രീകളും പൗരോഹിത്യം വഹിക്കുന്നതിന്‌ ഇത്‌ വഴിയൊരുക്കുമെന്നാണ്‌ കരുതുന്നത്‌.

നല്ല സ്വഭാവമാണെന്നും പരിശുദ്ധമായ ജീവിതമാണ്‌ നയിക്കുന്നതെന്നും തെളിയിക്കുന്ന വിവാഹിതരായ പുരുഷന്‍മാരെ പുരോഹിതരായി പരിഗണി
ക്കുന്നതില്‍ തെറ്റില്ലന്നാണ്‌ വത്തിക്കാന്‍ രേഖയില്‍ സൂചിപ്പിക്കുന്നത്‌.

 ഇത്തരം പുരുഷന്‍മാര്‍ പ്രായമായവരുംപ്രാദേശിക കത്തോലിക്കാ സമൂഹത്തില്‍  മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണമെന്നും കുടുംബങ്ങളില്‍ വളര്‍ന്നവരായിരിക്കണമെന്നും ഈ രേഖ നിര്‍ദ്ദേശിക്കുന്നു.

 പുരോഹിതരുടെ ബ്രഹ്മചര്യമെന്ന്‌ത്‌ സഭയ്‌ക്ക്‌ ഒരു വരദാനമാണെങ്കിലും ആമസോണില്‍ പുരോഹിതര്‍ക്ക്‌ ക്ഷാമം നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ വിവാഹിതരും പ്രായമായവരും തദ്ദേശീയരുമായ ബഹുമാന്യ വ്യക്‌തിത്വങ്ങളെ പുരോഹിതരായി പരിഗണിക്കാമെന്നാണ്‌ വത്തിക്കാന്‍ രേഖ വിശദീകരിക്കുന്നത്‌.
Read Laity Voice
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക