Image

ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

ജോഷി വള്ളിക്കളം Published on 06 July, 2019
ഐഎന്‍ഒസി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം
ഷിക്കാഗോ:ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പ്രഫ. തമ്പി മാത്യു (പ്രസിഡന്‍റ്), ജോഷി വള്ളിക്കളം (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), ഹെരാള്‍ഡ് ഫിഗര്‍ഡോ (വൈസ് പ്രസിഡന്‍റ്), ആന്‍റോ കവലയ്ക്കല്‍ (ട്രഷറര്‍), സജി കുര്യന്‍ (ജോയിന്‍റ് സെക്രട്ടറി), ജെസി റിന്‍സി (ജോയിന്‍റ് ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തോമസ് മാത്യു, പോള്‍ പറന്പി, അഗസ്റ്റിന്‍ കരിംകുറ്റി, സന്തോഷ് നായര്‍, ടോമി അലേനാട്ട്, ബാബു മാത്യു, വി.കെ. നടരാജന്‍, ജോസ് ജോര്‍ജ് എന്നിവരേയും തെരഞ്ഞെടുത്തു.

ജൂണ്‍ 29ന് ഫോര്‍ പോയിന്‍റ്‌സ് ഷെറട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് വര്‍ഗീസ് പാലമല അധ്യക്ഷത വഹിച്ചു. തുടര്‍ന്നു 201719 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും പാസാക്കി. തുടര്‍ന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

ഇന്ത്യയ്ക്കു വെളിയിലുള്ള എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും സംഘടനകളുടേയും ചെയര്‍മാനായ സാം പിത്രോഡയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ നേതൃത്വം തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സതീശന്‍ നായര്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക