Image

സിംഗിള്‍പെയര്‍ ആരോഗ്യസംരക്ഷണം ഒരുചര്‍ച്ച (ബി ജോണ്‍ കുന്തറ)

Published on 06 July, 2019
സിംഗിള്‍പെയര്‍ ആരോഗ്യസംരക്ഷണം ഒരുചര്‍ച്ച (ബി ജോണ്‍ കുന്തറ)

സിംഗിള്‍ പെയര്‍ എന്നു പറയുമ്പോള്‍ സൗജന്യ ചികിത്സ എല്ലാവര്‍ക്കും എന്നു തെറ്റിദ്ധരിക്കരുത്. ഇവിടെ ഒന്നും സൗജന്യമില്ല കൂടാതെ ഇത് അമേരിക്കന്‍ പൗരന്മാരും നിയമാനുസൃതമായി കുടിയേറിയിരിക്കുന്നവര്‍ക്കും മാത്രം.

സിംഗിള്‍ പെയര്‍ സംവിധാനവും സോഷ്യല്‍ മെഡിസിനും രണ്ടും ഒന്നല്ല. സിംഗിള്‍ പെയര്‍ സൗജന്യ ചികിത്സയല്ല. ഇന്ന് നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി വില്‍ക്കുന്നു.അതിനുപകരം മെഡിക്കെയര്‍ പോലുള്ള ഒരുസ്ഥാപനം ഉപഭോക്താക്കളില്‍ നിന്നും പ്രീമിയം സ്വീകരിച്ചു ആരോഗ്യ സംരക്ഷണം നടത്തുന്നു.
ഇന്നു നിലവിലുള്ള  മെഡിക്കയെര്‍ സംവിധാനം ജോലി ചെയ്യുന്നവരും ജോലിസ്ഥാപനങ്ങളും പണം നിഷേപിച്ചു കെട്ടിപ്പെടുത്തത്കൂടാതെ   മെഡിക്കെയെര്‍, പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്നും പ്രീമിയം ശേഖരിച്ചു അവരുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് കുറച്ചുകൂടി വിപുലീകരിച്ചു മറ്റുജനതയേയും ഉള്‍പ്പെടുത്തുക. പുതുതായി നികുതികള്‍ ഈടാക്കേണ്ട ആവശ്യം വരുന്നില്ല.

അത്യാസന്ന നിലയില്‍ ഹോസ്പ്പിറ്റലുകളിലെത്തുന്ന രോഗികളോട് ഒരു ചോദ്യവുമില്ലാതെ അവരുടെ ജീവന്‍ പരിരക്ഷിക്കണം എന്ന നിലവിലുള്ള നിയമം മാറില്ല,

"സിംഗിള്‍ പെയര്‍ സിസ്റ്റം" രാഷ്ട്രീയം മാറ്റിനിറുത്തി ചിന്തിച്ചാല്‍ നടപ്പാക്കാവുന്ന ഒരുപദ്ധതി.ഇരു രാഷ്ട്രീയ പാര്‍ട്ടിയും ഒരുപോലെ സഹകരിച്ചാല്‍ അമേരിക്കയില്‍ പരിഹരിക്കാവുന്ന കാര്യമാണ് ഇന്നു നാം കേള്‍ക്കുന്ന ആരോഗ്യ സംരക്ഷണ പ്രശ്‌നം.

ആരോഗ്യ സംരക്ഷണ മേഖലയില്‍ ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങളും, നവീന ചികിത്സാ സമ്പ്ര ദായങ്ങളും നിലവിലുള്ള രാജ്യത്ത് ഇന്നും പൊതു രാഷ്ട്രീയ അരങ്ങുകളില്‍ ഇന്നുംപഠനവിഷയമായി നിലകൊള്ളുന്നു ആര്‍ക്ക് എങ്ങിനെ സാമ്പത്തികമായി താങ്ങാനാവുന്ന പരിചരണം സംജാതമാക്കുന്നതിനു സാധിക്കുമെന്നത്.
വികസിത രാജ്യങ്ങളില്‍ എല്ലാം സിംഗിള്‍ പെയര്‍ സമ്പ്രദായം നിലവില്‍ പലേ രീതികളില്‍ കാണുവാന്‍ പറ്റും ഇതില്‍ അമേരിക്ക മറ്റു രാജ്യങ്ങളെ അതേപടി അനുകരിക്കണം എന്നില്ല നമുക്ക് നമ്മുടേതായ ഒരു വ്യവസ്ഥിതി ആവിഷ്കരിക്കുന്നതിനു സാധിക്കും.

ഒരു പൊതുസ്ഥാപനം, അത് നിലവിലുള്ള മെഡിക്കെയര്‍എന്ന് അനുമാനിക്കാം   എല്ലാ ഉപഭോക്ത വരിസംഖ്യയുംഎല്ലാസ്ഥാപനങ്ങളില്‍നിന്നും   ശേഖരിച്ചു പൗരജനതയുടെ ആരോഗ്യം സംരക്ഷിക്കുക അതാണ് ഈ രാജ്യത്തിനാവശ്യം.

ഇപ്പോള്‍ പ്രധാനമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഏതാനും പ്രൊവൈഡര്‍ കേന്ദ്രങ്ങളും നിലവിലുള്ള വ്യവസ്ഥ ചൂഷണം നടത്തി പണം സംഭരിക്കുന്നു അതിന് മാറ്റം വരണം. പലരുടെയും അധികവരുമാനത്തിന് അല്‍പ്പം കുറവു വന്നേക്കും അത്രമാത്രം.

ഇപ്പോള്‍, ദേശീയമായി മെഡിക്കെയര്‍ ഭരണസമിതി കൂടാതെ സംസ്ഥാനങ്ങളില്‍ അവരുടെ തദ്ദേശ സംവിധാനങ്ങള്‍ മുകളില്‍ സൂചിപ്പിച്ച 36 % ത്തിലധികം ജനതയുടെ ആരോഗ്യ സംരക്ഷണീഏറ്റെടുത്തു നടത്തുന്നു. ഇവ അധികം വിമര്‍ശനങ്ങള്‍ ഏല്‍ക്കാതെ നന്നായി പ്രവര്‍ത്തിക്കുന്നു.

ഇന്നത്തെ നില

56 % ജനതയുടെ ആരോഗ്യ സംരക്ഷണം തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കവര്‍ ചെയ്യുന്നു ഇതിനായി സ്ഥാപനങ്ങള്‍ വിവിധ പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്ന മൊത്തം തുക 1 .5 ട്രീല്യനടുത്. ഇതില്‍നിന്നും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍  പ്രൊവൈഡേഴ്‌സ്, വിവിധ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കായി മുക്കാല്‍ട്രില്യനുതാഴെ കൊടുക്കുന്നു.ബാക്കി ഇവരുടെ വരുമാനം.

36%മെഡിക്കെയര്‍, മേടിക്കൈഡ് സംവിധാനത്തിന്‍ കീഴില്‍.   8 % ഒരു ഇന്‍ഷുറന്‍സും ഇല്ലാത്തവര്‍ ഇതില്‍ ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരുമുണ്ട്.

തുപോലുള്ള പ്രസ്ഥാനങ്ങളുടെ വിജയം, ഈ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏറ്റെടുത്തിരിക്കുന്ന ആരോഗ്യസംരക്ഷണം, രാജ്യത്തെ ഏറ്റവും ഹെല്‍ത്തിയായ ജനതയുടെ. ഇവരുടെ മുഖ്യ ചിലവ് പ്രസവ ശുശ്രുഷയില്‍ ഒതുങ്ങുന്നു. എന്നാല്‍ തൊഴിലാളികള്‍ പെന്‍ഷന്‍ പറ്റിക്കഴിയുമ്പോള്‍ ആരോഗ്യ സംരക്ഷണം മെഡിക്കയറിന്‍റ്റെ ചുമതലആയിമാറുന്നു. ഈ അവസ്ഥയിലാണ് ജനതയുടെ ആരോഗ്യനില മോശമാകുന്നതും എന്ന് ചിന്തിക്കുക.

2018 ല്‍ അമേരിക്ക, പൗരര്‍ക്കും അല്ലാതുള്ളവര്‍ക്കുമായി ആരോഗ്യ സംരക്ഷണത്തിന് ചിലവഴിച്ച തുക 3 .5 ട്രില്യന്‍ ഡോളര്‍ ഇതില്‍ 1 .ട്രില്യനടുത്ത് ചിലവഴിച്ചത് സ്വകാര്യ ഇന്‍ഷുറന്‍സുകളും രോഗികളും. ഇത് 2017 നിലേക്കാള്‍ ഏതാണ്ട് 10 % കൂടുതല്‍. മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ 25 %ത്തിലധികം  നാം മുടക്കുന്നു ഇതില്‍ ഒരു രാജ്യത്തുപോലും സ്വകാര്യ ഇന്‍ഷുറന്‍സ് ഒരു പ്രധാന പങ്കുവാഹകരല്ല.

ഒരുവശത്തു ഗോവെര്‍ന്മെന്‍റ്റ്, രാജ്യത്തെ പ്രായംചെന്ന ജനത കൂടാതെ ദാരിദ്ര്യ രേഖയില്‍ ജീവിക്കുന്നവര്‍ ഇവരുടെ ആരോഗ്യ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നു. ഇത് രണ്ടായി തിരിച്ചിട്ടുണ്ട് ഒന്ന് മെഡിക്കെയര്‍ ഇത് മുഴുവന്‍ സൗജന്യമല്ല.പാര്‍ട്ട് എ ബി ഉപഭോക്താക്കള്‍ പ്രീമിയം കൊടുക്കുന്നുണ്ട്.  കൂടാതെ റിട്ടയര്‍ ആകുന്നതിനു മുന്‍പ് ഈ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. മേടിക്കൈഡ് തികച്ചും നികുതിപ്പണത്തില്‍ നിന്നും മുന്നോട്ടുപോകുന്നു.

ഉദാഹരണത്തിന്, വാള്‍മാര്‍ട്ട് എന്ന സ്ഥാപനം ഒരുലക്ഷം ജോലിക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം കൊടുക്കുന്നു എന്നു കരുതുക .ഒരാള്‍ക്ക് 300 ഡോളര്‍ മാസം എന്നകണക്കിന് ഇതുപോലെ അമേരിക്കയില്‍ നിരവധി സ്ഥാപനങ്ങള്‍ ഉണ്ടല്ലോ.

ആദ്യ പടി, എല്ലാ സ്ഥാപനങ്ങളും നല്‍കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം മേടിക്കൈയര്‍ പ്രസ്ഥാനം ശേഖരിക്കുക അതേ പ്രീമിയം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്ത സ്വയംതൊഴില്‍ ചെയ്യുന്നവരില്‍ നിന്നും ഈടാക്കുക. രണ്ടാമതായി എല്ലാ ഔഷധ നിര്‍മ്മാതാക്കള്‍, ആശുപത്രികള്‍, ഡോക്ടര്‍മാര്‍,ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകാരുമായും വിലയിലും, പ്രതിഫലത്തിലും വിലപേശി ഉടമ്പടികള്‍ ഉണ്ടാക്കുക.

ഇപ്പോള്‍ നിലവിലുള്ള പലേ നിയന്ത്രണങ്ങളും, പരിമിതികളും, നിബന്ധനകളും എല്ലാം സിംഗിള്‍ പെയര്‍ വ്യവസ്ഥിതിയിലും തുടരും.കോപയ്‌മെന്‍റ്റ്, ഡിടക്ടബിള്‍ എല്ലാം. കൂടാതെ ഇന്നു  നിലവിലുള്ള മല്‍പ്രാക്ടിസ് നിയമങ്ങള്‍ക്ക് മാറ്റം വരണം.

 ഡോക്‌ടേഴ് ദൈവങ്ങളല്ല അവര്‍ക്കു തെറ്റു വന്നിരിക്കും എന്നാല്‍ അവരെ നശിപ്പിക്കുന്ന രീതികളിലുള്ള പണനഷ്ടം വരുത്തരുത് ഭയം മുന്‍നിറുത്തി രോഗികളെ ചികില്‍സിക്കുന്ന നില മാറണം. അതുപോലെതന്നെ ഒരു രോഗിയുടെ ജീവന്‍ നില നിര്‍ത്തുന്നതിന് എത്രമാത്രംശ്രമിക്കാം  പ്രായോഗികമായ നിയമങ്ങള്‍ ആവിഷ്ക്കരിക്കണം.

ഇന്നത്തെ അവസ്ഥയില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളോ മെഡിക്കയെര്‍ ഭരണ വകുപ്പോ ആശുപത്രികളും ഡോക്ടര്‍മാരും അയക്കുന്ന ബില്ലുകള്‍ മുഴുവനായും കൊടുക്കാറില്ല.ന്യായീകരണം ആവശ്യപ്പെടും  ഇവര്‍ക്ക് ഓരോ നടപടിക്കും ഓരോ പ്രതിഫലം മെഡിക്കെയര്‍ തീരുമാനിച്ചിട്ടുണ്ട് അതേ ലഭിക്കൂ .

അത്ര എളുപ്പം വരുത്തുവാന്‍ പറ്റുന്ന ഒരു വ്യവസ്ഥിതി ആയിരിക്കില്ലിത് ഒന്നാമത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിനെ നഖശികാന്തിരം എതുര്‍ക്കും കാരണം അവരുടെ നിലനില്‍പ്പ് പൊതുജനങ്ങളുടെ ആരോഗ്യ കച്ചവടമാണ്. നിരവധി രാഷ്ട്രീയക്കാര്‍ ഇരു പാര്‍ട്ടികളിലും ഇവരുടെ കീശകളില്‍. ഒബാമ 2012 ല്‍ നടത്തിയ ശ്രമം വിജയിക്കാതിരുന്നതിന്‍റ്റെ പ്രധാന കാരണം ഒന്നാമത് ഒബാമക്ക് തന്‍റ്റെ പാര്‍ട്ടിയുടെ എതുര്‍പ്പും ഇന്‍ഷുറന്‍സ് ലോബിയുടെ സ്വാധീനവും ചെറുക്കുന്നതിനുള്ള കഴിവില്ലാതെപോയി.

എല്ലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും പൂട്ടപ്പെടണമെന്നില്ല കൂടാതെ ഇവിടെല്ലാം ജൊലി ചെയ്യുന്നവര്‍ തൊഴിലില്ലാത്തവര്‍ ആകണമെന്നുമില്ല. ഗോവെര്‍ന്മെന്‍റ്റ് ഏറ്റെടുക്കുമ്പോള്‍ എല്ലാം നിര്‍വഹിക്കുന്നതിന് നിരവധി ജോലിക്കാരുടെ ആവശ്യമുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ഒരു ഫീ സംബ്രദായത്തില്‍ പ്രീമിയം ശേഖരിക്കുന്നതിനും രോഗി പരിരക്ഷ കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കാം.

ഇന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍നിന്നും പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പലരും സിംഗിള്‍ പെയര്‍ , മെഡിക്കെയര്‍ എല്ലാവര്‍ക്കും, സോഷ്യല്‍ മെഡിസിന്‍, സൗജന്യ ഉന്നത പഠനം, സൗജന്യ ചികിത്സ എല്ലാം എല്ലാവര്‍ക്കും സൗജന്യം ഇങ്ങനുള്ള ജല്‍പ്പനങ്ങളുടെ കൂടെ സിംഗിള്‍ പെയര്‍ ഇന്‍ഷുറന്‍സും കൂട്ടിച്ചേര്‍ത്തു സംസാരിച്ചാല്‍ ഇത് എങ്ങുമെത്തില്ല.

എന്നാല്‍ ഇവരുടെ സോഷ്യലിസ്റ്റ്, സൗജന്യ ചികിത്സ നിയമവിരുദ്ധമായി അതിര്‍ത്തി ലംഘനം നടത്തുന്നവര്‍ക്കും എന്നെല്ലാമുള്ള നിലപാട് അമേരിക്കന്‍ ജനത  ഗൗരവമുള്ളതായി കാണില്ല ഇവരെ തുണക്കുകയുമില്ല. അതിനാല്‍ സോഷ്യലിസം വിളമ്പാതെ കക്ഷി രാഷ്ട്രീയം ഉപേക്ഷിച്ചു സംസാരിക്കുന്നവരെവേണംസിംഗിള്‍പെയര്‍പദ്ധതിപ്രചരിപ്പിക്കുന്നതിനാവശ്യം.

വീണ്ടും തറപ്പിച്ചു പറയട്ടെ ഇവിടെ സൗജന്യ ചികിത്സയോ മരുന്നുകളോ എന്നതല്ല നടപ്പില്‍ വരുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളെ മെഡിക്കെയര്‍ പകരം നില്‍ക്കുന്നു.



Join WhatsApp News
ചെമ്പൻകുഞ്ഞാണിത് 2019-07-06 16:22:26
ഇങ്ങേര് എയിത്ത് നിറുത്തി പെയർ കച്ചോടം തുടങ്ങിയോ ?  എന്താണിത്ഇങ്ങടെ പ്രസിഡണ്ട് ടാക്സ് ഇളവ് ചെയ്തിട്ട്  നിങ്ങൾ തെണ്ടി കുത്തുപാളയെടുത്തോ?  പെയർ നല്ലതാണ് കഴിച്ചാൽ ആരോഗ്യത്തിന് കൊള്ളാം . നമ്മള് ഒരു ദിവസം ഒരെണ്ണം വച്ചു കഴിക്കും കേട്ടോ !

ഒറ്റമൂലി 2019-07-06 23:15:23
സിംഗിൾ പെയർ (പയറല്ല) വളരെ ഔഷധമൂല്യമുള്ള ഒരു ഫലമാണ്. ആരോഗ്യ സംരക്ഷണത്തിന് വളരെ ഫലപ്രദമായ ഒരു ‘ഒറ്റമൂലി ഫലം’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. വൈറ്റ്‌ഹൌസ് നിവാസികളുടെ പ്രഭാത ഭക്ഷണത്തിൽ ഇത് നിത്യവും ഉൾപ്പെടുന്നുണ്ടെന്ന് പറയപ്പെടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക