Image

ഒരു മാർഗ്ഗവുമില്ലാത്ത കളിയുമായി എത്തുന്ന മാർഗ്ഗം കളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

Published on 06 July, 2019
ഒരു മാർഗ്ഗവുമില്ലാത്ത കളിയുമായി എത്തുന്ന മാർഗ്ഗം കളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ശ്രീജിത്ത് വിജയന്‍ കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്ക് ശേഷം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗം കളി. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു .ബിബിന്‍ ചിത്രത്തില്‍ നായകനായെത്തുന്നു.മന്ത്ര ഫിലിമ്സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബിബിന്‍ ജോര്‍ജ് നായകനാകുന്നു , നമിത പ്രമോദ്, സൗമ്യ, 96 ഫെയിം ഗൗരി കിഷന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. തികച്ചും കോമഡി എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. . ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാര്‍ഗവും കിട്ടാതെ വരുമ്പോള്‍ ബിബിനും കൂട്ടരും കളിക്കുന്ന മാര്‍ഗ്ഗംകളിയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും രസകരമായി പറയുന്ന ഒരു കൊച്ചു ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജിന് പുറമെ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സിദിഖ്, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

  

 ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കനാണ്. സംഭാഷണം ബിബിന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അരവിന്ദ് കൃഷ്ണ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക