Image

60ൽ അധികം താരങ്ങളുമായി മമ്മൂട്ടിയുടെ പതിനെട്ടാംപടി !!!

Published on 06 July, 2019
60ൽ അധികം താരങ്ങളുമായി മമ്മൂട്ടിയുടെ പതിനെട്ടാംപടി !!!

ഉണ്ടക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത് കിടിലം സ്റ്റൈലിഷ് ലുക്കിൽ ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാംപടിയിലൂടെയാണ്. ജൂലൈ 5 ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽഎന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ആദ്യമായാണ് ഇത്രയും സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. മമ്മൂട്ടിയോടൊപ്പം ആര്യ,പൃഥ്വിരാജ്,ഉണ്ണിമുകുന്ദൻ തുടങ്ങിയ വൻ താരനിരയും ഉണ്ട്. അതിനുപുറമെ 60ൽ അധികം പുതുമുഖ താരങ്ങളെ ചിത്രത്തിൽ സംവിധായകൻ പരിചയപ്പെടുത്തുണ്ട്.മലയാള സിനിമക്ക് അറുപതോളം കലാകാരന്മാരെ ഒരുമിച്ചു കിട്ടുകയാണ് പതിനെട്ടാംപടിയിലൂടെ.

 

 ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ശങ്കര്‍ രാമകൃഷ്ണന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ടാം പടി അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാഹുബലി, ഏഴാം അറിവ് പോലുളള വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയാണ് സിനിമയ്ക്ക് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

 

 സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് പതിനെട്ടാം പടിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.മനോജ് കെ ജയന്‍, അഹാന കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്‌സ്, പ്രിയാമണി, മണിയന്‍പിള്ള രാജു, നന്ദു, മാലാപാര്‍വ്വതി, സാനിയ അയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സുദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് കെഎം ഹാഷിഫാണ് സംഗീതം ചെയ്യുന്നത്. ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക