Image

എവിടെ പ്രൊമോഷന്‍ വീഡിയോ....പൊല്ലാപ്പിലായി നടി ആശാ ശരത്..!

Published on 06 July, 2019
എവിടെ പ്രൊമോഷന്‍ വീഡിയോ....പൊല്ലാപ്പിലായി നടി ആശാ ശരത്..!

ആശ ശരത് പ്രധാന വേഷത്തില്‍ എത്തിയ കെ കെ രാജീവ് ചിത്രമായ എവിടെ മികച്ച പ്രതികരണത്തോടെ ഇന്ന് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആശ ശരത് തന്റെ ഫേസ്ബുക് പേജിലൂടെ ഇട്ട വീഡിയോ ഇപ്പോള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായെത്തിയ ആശാ ശരത്തിന്റെ ഫേസ്ബുക്ക് ലൈവ് കണ്ട് എല്ലാവരും ആദ്യമൊന്ന് ഞെട്ടി എന്നാല്‍, ആ ലൈവ് സിനിമയുടെ പ്രൊമോഷന്‍ വീഡിയോയാണെന്ന് വൈകിയാണ് ചിലരെങ്കിലും അറിഞ്ഞത്.

ഫേസ്ബുക്കിലെ നടിയുടെ വീഡിയോക്ക് എതിരെ ഇപ്പോള്‍ പോലീസ് കേസും എത്തിയിരിക്കുകയാണ്. പ്രശസ്ത അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിനിമാ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടി കാണിച്ചാണ് അദ്ദേഹം ആശ ശരത്തിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.

ആശ ശരത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എവിടെ. കെ.കെ. രാജീവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബിസഞ്ജയ് കൂട്ടുകെട്ട് കഥയെഴുതിയ ചിത്രത്തില്‍ ആശ ശരത്തിന്റെ ഭര്‍ത്താവായി വേഷമിടുന്നത് മനോജ് കെ ജയനാണ്. സഖറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജൂബിലി, മാരുതി പിക്‌ചേഴ്‌സ്, പ്രകാശ് മൂവിടോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക