Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ചാരിറ്റി ബാങ്ക്വറ്റിന്റെ കിക്ക് ഓഫ് വിജയകരമായി

തോമസ് പോള്‍ Published on 06 July, 2019
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ചാരിറ്റി ബാങ്ക്വറ്റിന്റെ കിക്ക് ഓഫ് വിജയകരമായി
ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ചാരിറ്റി ബാങ്ക്വറ്റിന്റെ കിക്ക് ഓഫ് ജൂണ്‍ മുപ്പത് ഞായറാഴ്ച പമ്പാ ഓഫീസില്‍ വിജയകരമായി നടന്നു.

തോമസ് പോള്‍ പമ്പാ ബീല്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അലക്‌സ് തോമസിനെ സദസിനു പരിചയപ്പെടുത്തുകയും തുടര്‍ച്ചയായി അലക്‌സ് തോമസാണ് ആറുവര്‍ഷമായി ഫ്രണ്ടസ് ഓഫ് തിരുവല്ലയുടെ ബാങ്ക്വറ്റിന്റെ ആദ്യ ടിക്കറ്റ് വാങ്ങിക്കുന്നതെന്നും, കഴിഞ്ഞ വര്‍ഷങ്ങളില്‍ ബാങ്ക്വറ്റ് വിജയകരമായി നടത്താന്‍ സാധിച്ചതെന്നും സന്തോഷമായി സദസിനെ അറിയിച്ചു.

പമ്പാ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് തോമസിന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, പ്രസിഡന്റ് തോമസ് ജോയി ആദ്യ ടിക്കറ്റ് നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.
ചാരിറ്റി ബാങ്ക്വറ്റ് ഓഗസ്റ്റ് 25-ാം തീയതി ഞായറാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ ക്രിസ്‌റ്റോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്നതെന്ന് ഫിലിപ്പോസ് ചെറിയാന്‍ മീറ്റിംഗില്‍ അറിയിച്ചു. അന്നേ ദിവസം സോവനീര്‍ ചാരിറ്റി ഫണ്ടിനു വേണ്ടി പ്രസിദ്ധീകരിക്കുമെന്നും, അതിലേക്ക് അഡൈ്വര്‍ടൈസ്‌മെന്റ്, ആര്‍ട്ടിക്കിള്‍സ്, ജൂലൈ 15-ാം തിയ്യതിക്കകം നല്‍കണമെന്നും ജോര്‍ജ് ജോസഫ് അറിയിച്ചു.

മലയാളം വാര്‍ത്തക്കും, പമ്പാമെമ്പേഴ്‌സിനും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കമ്മറ്റി അംഗങ്ങള്‍ക്കും ട്രഷറാര്‍ തോമസ് കുട്ടി ഈപ്പന്‍ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ആറ് മണിയോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ചാരിറ്റി ബാങ്ക്വറ്റിന്റെ കിക്ക് ഓഫ് വിജയകരമായിഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ചാരിറ്റി ബാങ്ക്വറ്റിന്റെ കിക്ക് ഓഫ് വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക