Image

യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

പി പി ചെറിയാന്‍ Published on 06 July, 2019
യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്
യൂട്ടാ: ജൂണ്‍ 17 ന് കാണാതായ സതേണ്‍ കാലിഫോര്‍ണിയായിലെ മെക്കന്‍സി ലൂക്കിന്റെ (23) മൃതദേഹം. ലോഗന്‍ കാനിയനില്‍ നിന്നും കണ്ടെടുത്തതായി ജൂലായ് 5 വെള്ളിയാഴ്ച സാള്‍ട്ട്‌ലേക്ക് സിറ്റി പോലീസ് ചീഫ് മൈക്ക് ബൗണ്‍ മെക്കന്‍സിയുടെ മാതാപിതാക്കളെ ഔദ്യോഗികമായി അറിയിച്ചു. രണ്ടാഴ്ചയിലധിമായി നടത്തിവന്നിരുന്ന അന്വേഷണത്തിന് ഇതോടെ വിരാമമായി.

വിദ്യാര്‍ത്ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി സാള്‍ട്ട്‌ലേക്ക് സിറ്റി ഫെയര്‍പാര്‍ക്കില്‍ താമസിക്കുന്ന അയൂല അജയിനെ (31) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം കണ്ടെടുത്ത ലോഗന്‍ കാനഡയില്‍ നിന്നും 80 മൈല്‍ അകലെയാണ് അയൂല താമസിച്ചിരുന്നത് കണ്ടെടുത്ത മൃതദേഹം മെല്‍സിയുടേതാണെന്ന് ഫോറന്‍സിക്ക് വിഭാഗം സ്ഥിരീകരിച്ചു. അജയ് താമസിച്ചിരുന്ന വീടിന് പുറകില്‍ നിന്നും ഒരാഴ്ച മുമ്പ് മെക്കല്‍സിയുടെ കൈവശമുണ്ടായിരുന്ന പല വസ്തുക്കളും, അതോടൊപ്പം കത്തിക്കരിഞ്ഞ ചില മാംസ ഭാഗങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

ജൂണ്‍ 17 ന് കാലിഫോര്‍ണിയ ഹോം ടൗണില്‍ സംസ്‌ക്കാര ശുശ്രൂഷയില്‍ പങ്കെടുത്തശേഷം ഇന്റര്‍നാഷണല്‍ വിമാനതാവളത്തില്‍ നിന്നും സാള്‍ട്ട്‌ലേക്ക് സിറ്റിയിലേക്ക് യാത്ര തിരിച്ചതായിരുന്ന മെക്കന്‍സി. വിമാന താവളത്തില്‍ നിന്നും ലിഫ്റ്റ് വാഹനത്തില്‍ കയറി നോര്‍ത്തി സാള്‍ട്ട്‌ലേക്ക് ഹാച്ച് പാര്‍ക്കിന് സമീപം ഇറക്കിവിട്ടതായി ലിഫ്റ്റ് ഡ്രൈവര്‍ പറയുന്നു. അവിടെ മറ്റൊരു വാഹനം കാത്തു കിടന്നിരുന്നതായും ഡ്രൈവര്‍ പറഞ്ഞു. അതിന് ശേഷം മെക്കന്‍സിയുടെ ഫോണ്‍ പ്രവര്‍ത്തിച്ചിട്ടില്ല. മെക്കന്‍സിയും അജയും തമ്മിലായിരുന്ന അവസാന ഫോണ്‍ സംഭാഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു. അജയ് 2014 ലെ ഒരു ലൈംഗിക കേസ്സില്‍ ഉള്‍പ്പെട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി. അജയിനെതിരെ കൊലക്കുറ്റം ചുമത്തിയുള്ള റിപ്പോര്‍ട്ട് അടുത്താഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.
യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്യൂട്ടാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക