Image

പ്രവാസലോകത്തിന്റെ പ്രതിക്ഷേധം : വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തോമസ് സ്റ്റീഫന്‍ Published on 05 July, 2019
പ്രവാസലോകത്തിന്റെ പ്രതിക്ഷേധം : വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം :പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ പ്രവാസലോകത്തുണ്ടാക്കിയ ആശങ്കയും, ദു:ഖവും കേരളാ മുഖ്യമന്ത്രിയെയും നേര്‍ക്കയെയും നേരിട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ അറിയിച്ചു . പ്രസ്തുത വിഷയത്തില്‍ ഡബ്ല്യു.എം.സി. ഇന്തൃ റീജിയണ്‍, കേരള  കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ   ആദ്യമായി  പ്രത്യക്ഷസമര പരിപാടി നടത്തിയ പ്രവാസി സംഘടന വേള്‍ഡ് മലയാളി കൗണ്‍സില്‍ ആണ്. തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രവാസി വ്യവസായികളുടെയും, പ്രവാസികളുടെയും വിവിധ പ്രശ്‌നങ്ങളും, ആവശ്യങ്ങളും അടങ്ങിയ  നിവേദനം  ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ.ജോണി കുരുവിളയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍, റീജിയണല്‍, പ്രൊവിന്‍സ് നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു .

അതോടൊപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍  പ്രവാസി കോണ്‍ക്ലേവ്  ചെയര്‍മാന്‍ ശ്രീ. അലക്‌സ് വിളനിലം കോശി ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി, ഫോമ, ഫൊക്കാന,ഗോപിയോ  തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന്  സംഘടിപ്പിച്ച ഗ്ലോബല്‍ ടെലികൊണ്‍ഫ്രന്‍സില്‍ ഉരുത്തിരിഞ്ഞ പ്രവാസികളുടെ  ആവശ്യങ്ങള്‍ ഒരു നിവേദനമായി ഡബ്ല്യു.എം.സി ഗ്ലോബല്‍ ഭാരവാഹികളായ ശ്രീ. അലക്‌സ് വിളനിലം കോശി, അഡ്വ. സിറിയക് തോമസ് , ശ്രീ.ഷാജി ബേബി ജോണ്‍, ശ്രീ. ജോസ് കോലത്ത്, പ്രവാസി കോണ്‍ക്ലേവ് അംഗം ശ്രീ. അനില്‍ ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു സമര്‍പ്പിച്ചു.

ജൂലൈ 5ന് പ്രവാസി ഭാരതീയരായ കേരളീയരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ്. പി.ഡി.രാജനെ  ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള, ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ. ശിവന്‍ മഠത്തില്‍, ശ്രീ. ഹരി നമ്പൂതിരി, ശ്രീ. ജോസ് കോലത്ത്, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ.മനോജ് , കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ഐസക്  പ്ലാപ്പള്ളി എന്നിവര്‍ നേരിട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച്  പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. വളരെ ക്രിയാത്മകമായ ചര്‍ച്ചയില്‍ കമ്മീഷന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍  എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. അതിനുശേഷം കമ്മീഷന്റെ അദാലത്തില്‍ നിരീക്ഷകരായി പങ്കെടുക്കുകയും ചെയ്തു.  തുടര്‍ന്ന് ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ജോണി കുരുവിള, ഗ്ലോബല്‍ ഭാരവാഹികളായ അഡ്വ. ശിവന്‍ മഠത്തില്‍, അഡ്വ.സിറിയക് തോമസ്, ശ്രീ. അലക്‌സ് വി.കോശി, ശ്രീ. ഷാജിബേബി ജോണ്‍, ശ്രീ. ഹരി നമ്പൂതിരി, ശ്രീ. ജോസ് കോലത്ത്, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ.മനോജ് , കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ഐസക്  പ്ലാപ്പള്ളി, പ്രവാസി കൂട്ടായ്മ പ്രതിനിധി ശ്രീ. അനില്‍ ജോസഫ് എന്നിവര്‍ നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയും, മറ്റ് നോര്‍ക്ക ഉദ്യോഗസ്ഥരുമായി പ്രവാസികളുടെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും, പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് താഴെ തട്ടില്‍ ഉള്ള പ്രവാസികളെ അറിയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെകുറിച്ചും, വിവിധ രാജ്യങ്ങളിലെ പ്രൊവിന്‍സുകള്‍ നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനേ കുറച്ചും, വിശദമായ ചര്‍ച്ച നടത്തി. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നോര്‍ക്കയുമായി കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

പ്രവാസി പ്രശ്‌നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളെ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ചെയര്‍മാന്‍ പി സി മാത്യു  ,ഗോബ്ബല്‍ വൈസ് പ്രസിഡന്റുമാരായ എസ് കെ ചെറിയാന്‍ ,തോമസ് മൊട്ടക്കല്‍ ,വൈസ് ചെയര്‍മാന്‍ തങ്കം അരവിന്ദ് , ഉപദേശക സമിതി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത്, റീജിയന്‍ സെക്രട്ടറി സുധിര്‍ നമ്പിയാര്‍ ,ട്രഷറര്‍ ഫിലിപ്പ് മാരേട്ട്  എന്നിവര്‍  അഭിനന്ദിച്ചു . അമേരിക്ക റീജിയന്‍നിലെ പത്ത് പ്രൊവിന്‍സുകളും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉടന്‍ നടപടി സവീകരിക്കുമെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു .

പ്രവാസലോകത്തിന്റെ പ്രതിക്ഷേധം : വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രവാസലോകത്തിന്റെ പ്രതിക്ഷേധം : വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി പ്രവാസലോകത്തിന്റെ പ്രതിക്ഷേധം : വേള്‍ഡ് മലയാളി കൗണ്‍സില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക