image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍: കാരൂര്‍ സോമന്‍)

SAHITHYAM 05-Jul-2019
SAHITHYAM 05-Jul-2019
Share
image
ആമുഖം

    ഉത്തരേന്ത്യയില്‍  ജോലി നോക്കിയിരിന്ന കാലത്ത് സാമൂഹിക സേവന രംഗത്ത് പൂര്‍ണമായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം  കന്യാസ്ത്രീകളുണ്ട്.  ദൈവത്തിനുവേണ്ടി മാത്രമല്ല സമൂഹത്തിനായും പ്രവര്‍ത്തിച്ച്, താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിലൂടെ കൃതാര്‍ത്ഥരാകുന്നു കന്യാസ്ത്രീകള്‍. ഇവരോടൊപ്പം സഞ്ചരിച്ച് പ്രവര്‍ത്തിക്കുവാന്‍ എനിക്കും പഞ്ചാബില്‍ വെച്ച് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിലൂടെ അവരുടെ നിസ്വാര്‍ത്ഥസേവനങ്ങള്‍ കണ്ടറിഞ്ഞതുമുതല്‍ ഒരു നോവല്‍ എഴുതണമെന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ത്യ വിട്ട് വിദേശവാസം ചെയ്യുമ്പോഴാണ് ഒരു മലയാളി കന്യാസ്ത്രീ ബ്രിട്ടനില്‍ ലൈഗീക തൊഴിലാളികള്‍ക്ക് താങ്ങും തണലുമാകുന്ന ഒരു വാര്‍ത്ത കണ്ടത്. അത് ഒരു നോവലിലേക്ക്് എന്നെ നയിച്ചു.
    കാര്‍മേല്‍  എന്ന കന്യാസ്ത്രീ കേരളത്തിലെ അനാഥാലയത്തില്‍ വളര്‍ന്ന് റോമിലെത്തി വൈദ്യശാസ്ത്രം പഠിച്ചു ലോകത്ത് പല ഭാഗങ്ങളിലായി അവര്‍ കണ്ടെത്തിയ ലൈഗീക തൊഴിലാളികള്‍ക്ക് സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കി ആരോഗ്യകരമായ ഒരു ജീവിതത്തിലേക്ക്, യഥാര്‍ത്ഥ ജീവിത സൗന്ദര്യങ്ങളിലേക്ക് വഴിനടത്തുന്ന കാര്‍മേലിന്റ ധന്യജീവിതമാണ് പ്രമേയം.
    അത്മീയതയും  ഭൗതികതയും തമ്മിലുള്ള സഘര്‍ഷങ്ങളിലൂടെയായാണ് യാത്ര. ഗണിതശാസ്ത്രത്തില്‍ കാലത്തിനൊപ്പം വീണുപോകാത്ത ചില കണക്കുകള്‍ എപ്പോഴും ബാക്കിയുണ്ടാകുമെല്ലോ? ജനിതക വൈകൃതങ്ങള്‍ മറയ്ക്കാതെ തന്നെ ആദര്‍ശത്തിന്റ ഏണിപ്പടിയിലൂടെ ഉയരങ്ങളില്‍ അവരെ പ്രതിഷ്ഠിക്കാനാണ് എന്റെ എളിയ ശ്രമം.
    നിത്യമായി നടന്നു പോകുന്ന,അല്ലെങ്കില്‍ സംഭവിക്കുന്ന,അതുമല്ലെങ്കില്‍ ഒരിക്കലും സംഭവിക്കരുതെന്ന് നന്മ മനസ്സുകള്‍ കൊതിക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളും സവിനയം സമര്‍പ്പിക്കുന്നു. സ്വീകരിച്ചാലും.

                    സ്‌നേഹപൂര്‍വം,
                    കാരൂര്‍സോമന്‍
                  


അദ്ധ്യായം - ഒന്ന്

കനലെരിയും വഴിത്താരകള്‍


    സാഗരം
    ജനസാഗരം
     അതൊരു വലിയ സാഗരം പോലെ തോന്നിച്ചു.
    പല നിറത്തിലുള്ള മനുഷ്യര്‍ പലഭാഗങ്ങളില്‍ നിന്ന് തിരകളായി തിരയടിക്കുന്ന ഒരു മഹാ സമുദ്രം. ഒന്നിച്ച് യാത്രചെയ്തവരെങ്കിലും പലതീരങ്ങളില്‍ അണയേണ്ടവരെന്നപോലെ പരസ്പരം ശ്രദ്ധിക്കാതെ തിരക്കിട്ട് കടന്നുപോകുന്നു. പേരില്ലാത്തവരുടെ കാലാള്‍പ്പട. പല രാജ്യങ്ങളില്‍ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചെത്തിയവര്‍. കറുത്തവര്‍, വെളുത്തവര്‍, ഇരുനിറക്കാര്‍, ആകര്‍ഷകമായി അരമുറി വസ്ത്രം ധരിച്ച സുന്ദരിമാര്‍, അവരുടെ ചുവന്നചുണ്ടുകള്‍ക്കും മിഴികള്‍ക്കും വിടരുന്ന പൂക്കളുടെ മനോഹാരിതയാണ്. അതില്‍ ചിലര്‍ തനത് നാടിന്റെ പ്രാദേശിക സുചകമായി ഉടയാടയണിഞ്ഞവരുണ്ട്. ഒരോ നിമിഷവും ആ സാഗരം പല മടങ്ങായി പലയിടത്തും വലുതായികൊണ്ടിരിന്നു.

    ലണ്ടനിലെ പ്രമുഖ ഹിത്രു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതുമുതല്‍ ജാക്കി ഏതോ സ്വപനലോകത്തിലകപ്പെട്ടതുപോലെയായിരുന്നു. ജാക്കിയെന്ന് വിളിപേരുള്ള ഹരിഹരന്‍. താന്‍ തന്നെ സ്വയം മറന്നുപോയ തന്റെ സ്വന്തം പേര് - ഹരിഹരന്‍-ങ്ഹാ! അതൊരു രസാവഹമായ കഥയാണ്.

    ഹിത്രു വിമാനത്താവളമെന്ന മായാലോകം. എവിടെ നോക്കണം എങ്ങനെ നോക്കണമെന്നറിയാതെ ജാക്കി മിഴിച്ചുനിന്നു. പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാത്ത നാട്ടില്‍ നിന്നുമെത്തിയവന്‍. മിനിറ്റുകള്‍ക്കിടയില്‍ എത്രയെത്ര അതിമനോഹരങ്ങളായ തിളക്കമാര്‍ന്ന വിമാനങ്ങളാണ് ചിറക് വിടര്‍ത്തി പറന്നെത്തുന്നതും പറന്നുയുരുന്നതും. അവിടെയും സമുദ്രം അലയടിക്കുന്ന ശബ്ദം. ഓരോരോ രാജ്യങ്ങളുടെ കീര്‍ത്തിമുദ്രകളായി നീണ്ടുകിടക്കുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കികൊണ്ട് ജാക്കി എമിഗ്രേഷനിലേക്ക് നടന്നു. അപ്പോഴും മനസ്സില്‍ നിറയെ നിരനിരയായി കിടക്കുന്ന വിമാനങ്ങളായിരുന്നു. ദുബൈ എയര്‍പോര്‍ട്ടിലും ഇത്രമാത്രം വിമാനങ്ങള്‍ കണ്ടില്ല. മുന്നിലൂടെ പ്രണയസമുദ്രത്തിലിളകി മറിഞ്ഞുകൊണ്ട് ഒരു യുവതിയും യുവാവും നടക്കുന്നു. മനസ്സില്‍ നിറയെ പരിഭ്രമമാണ്. ആവശ്യമായ പേപ്പറുകളെല്ലാം കൈവശമുണ്ട്. എങ്കിലും ഇനിയും എന്തൊക്കെ ചോദ്യങ്ങളായിരിക്കുമവര്‍ ചോദിക്കുകയെന്നറിയില്ല. പഠിക്കാന്‍ വന്ന ഒരു വിദ്യാര്‍ത്ഥിയോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമോ? ഞാനിവിടെ വന്നത് പഠിക്കാനാണ്, മതവികാരവും മതതീവ്രതയും വളര്‍ത്താനല്ല. എമിഗ്രേഷനിലും തിരമാല വരുന്നതുപോലെ ജനമെത്തുന്നു. ബ്രിട്ടീഷ് - യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അധികനേരം നില്‍ക്കേണ്ടി വരുന്നില്ല. അവര്‍ക്കെല്ലാം വ്യത്യസ്ഥവാതിലുകളാണ്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവര്‍ക്കു അഞ്ചു പ്രത്യേക ഗ്ലാസ് മുറികളില്‍ മെഷിനുകളുണ്ട്. ആ മെഷിനുകളാണ് എമിഗ്രേഷന്‍ ജോലി ചെയ്യുന്നത്. പാസ്‌പോര്‍ട്ടിലെ പ്രധാന പേജ് മെഷീനില്‍ അമര്‍ത്തുമ്പോള്‍ മുന്നിലെ സ്ക്രീനില്‍ മുഖം തെളിയുന്നു. പുറത്തേക്ക് പോകാന്‍ വാതില്‍ തുറക്കുന്നു. അതിന്റെ ഒരു ഭാഗത്ത് ഒരു കറുത്ത സ്ത്രീ സഹായത്തിനായി നില്പുണ്ട്. ക്യാമറകണ്ണുകള്‍ ഓരോരുത്തരുടെയും ചലനങ്ങള്‍ ഒപ്പിയെടുക്കുന്നു. ചില ഭാഗങ്ങളില്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരന്‍ ഒരു മിനിറ്റുകൊണ്ട് പുറത്തേക്ക് പോകുമ്പോള്‍ മറ്റു രാജ്യക്കാര്‍ ഒരു മണിക്കൂറിലധികം നില്‌ക്കേണ്ടി വരുന്നു. ബ്രിട്ടീഷ് - അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുള്ളവര്‍ക്ക് ധാരാളം രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്നാണ് വിമാനത്തില്‍  എന്റെയടുത്തിരുന്ന സായിപ്പ് പറഞ്ഞത്. മനുഷ്യര്‍ ജാതി പിശാചിന്റെ ക്രൂരതയില്‍ ദുരിതമനുഭവിക്കുന്നത് ഓര്‍മ്മയിലെത്തി. അതുപോലെ ദരിദ്രരാജ്യങ്ങള്‍ അവര്‍ണ്ണവരും സമ്പന്ന രാജ്യങ്ങള്‍ സവര്‍ണ്ണവരുമാണോ? യേശുകൃസ്തു, ഗുരുദേവന്റെ വാക്കുകള്‍ ഓര്‍ത്തു. "" നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക'' "" ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ''. മനുഷ്യ മനസ്സിന്റെ ജീര്‍ണ്ണതകളെ തുടച്ചുമാറ്റാന്‍ ഇതിനപ്പുറം ആഴവും അഴകുമുള്ള ആത്മാനന്ദം നല്കുന്ന കര്‍മ്മങ്ങളുണ്ടോ.?         ബ്രിട്ടീഷ് അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടുപോലെ എല്ലാ രാജ്യക്കാര്‍ക്കും എല്ലായിടത്തും സഞ്ചരിക്കാന്‍ തുല്യ നീതി, സ്വാതന്ത്ര്യം ലഭിച്ചാലേ യേശുവിന്റെ സ്‌നേഹം,  ഗുരുദേവന്റെ ഒരു ജാതി, രാമന്റെ നന്മയുമൊക്കെ  ആഘോഷിക്കാന്‍ സാധിക്കും.  ഇല്ലെങ്കില്‍ കാലത്തിന്റ, ജാതിയുടെ അന്തേവാസികളായി തടവുമുറികളില്‍ പാര്‍ക്കേണ്ടിവരുമെന്ന് ജാക്കിക്ക് തോന്നി.

    എമിഗ്രേഷന്‍ കഴിഞ്ഞ് മറ്റുള്ളവര്‍ക്കൊപ്പം പെട്ടിയെടുക്കാന്‍ താഴേക്ക് കണ്‍വെയര്‍ ബെല്‍റ്റിലൂടെ പോയി. അപ്പോള്‍ ഒന്നു മനസ്സിലായി. വെള്ളപ്പൊക്കം വന്നാലും ഈ ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും. പെട്ടികളുടെ വരവും കാത്ത് യാത്രികര്‍ നില്ക്കുന്നു. എല്ലായിടത്തും വിമാനത്തിന്റെ നമ്പരും മറ്റും വെളിപ്പെടുത്തുന്നു. ദുബൈയില്‍ നിന്നുള്ള വിമാനത്തിന്റെ നമ്പര്‍ നോക്കി ആ ഭാഗത്തേക്ക് നടന്നു. അല്പസമയത്തിനുള്ളില്‍ പെട്ടിയെടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയില്‍ എയര്‍പോര്‍ട്ടിനുള്ളിലെ കടകള്‍ നോക്കിനിന്നു. എന്തും വാങ്ങിപുറത്തേക്ക് കൊണ്ടുപോകാം. വ്യത്യസ്ഥങ്ങളായ ധാരാളം കടകള്‍. ഒരു പുസ്തക കടയില്‍ ഏറ്റവും വലിയ തിരക്ക് കണ്ടു. നൂറ്റാണ്ടുകളായി വായിച്ചു വായിച്ചു വളരുന്നവരാണ് ബ്രിട്ടീഷുകാര്‍. ആ സാഹിത്യം അവര്‍ ലോകമെങ്ങും എത്തിക്കുകയും ചെയ്തു. അവരുടെ സംസ്കൃതിയില്‍ പുസ്തവായനക്ക് പ്രധാന പങ്കാണുള്ളത്. ആറു നീന്തിയവനെ ആഴമറിയു എന്നതുപോലെ അറിവുള്ളവനെ ജീവിത പുരോഗതിയുണ്ടാകു.

    യാത്രക്കാരെ സ്വീകരിക്കാനായി കാത്തു നില്ക്കുന്നവരിലേക്ക് ജാക്കി മെല്ലെ നടന്നു നീങ്ങി. സഞ്ചാരികളെ  സ്വീകരിക്കാനായി പേരെഴുതിയ കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരെ കണ്ടു. പലരുടെയും കൈകളില്‍ പൂക്കൂടകളുമുണ്ട്. അവിടെ എല്ലാ രാജ്യക്കാരേയും കണ്ടു. പെട്ടന്നുപിറകില്‍ നിന്നൊരു വിളികേട്ടു. "" ജാക്കി '' പെട്ടന്നവന്‍ തിരിഞ്ഞുനോക്കി. ജാക്കിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവന്‍ വിനയപൂര്‍വ്വം ചോദിച്ചു. "" ഡാനിയല്‍ സാറല്ലേ'' ഡാനിയല്‍ എന്ന ഡാനി  "" അതെ ഞാന്‍ തന്നെ '' സ്ഫുടതയുള്ള മലയാളത്തില്‍ മന്ദഹാസത്തോടുള്ള മറുപടി.  ജാക്കി ആദരവോടെ ഡാനിയല്‍ സാറിന്റെ ഇരു കരങ്ങളും കവര്‍ന്നു.

    കണ്ണട ധരിച്ച മദ്ധ്യവയസ്ക്കന്‍. കണ്ടാല്‍ ബഹുമാനം തോന്നിപ്പോകുന്ന പ്രസന്ന മുഖഭാവം. ജാക്കിയുടെ തോളില്‍ തട്ടിപറഞ്ഞു. "" വരൂ......പോകാം........'' അവര്‍ മുന്നോട്ട് നടന്ന് ലിഫ്റ്റില്‍ കയറി കാര്‍പാര്‍ക്കിലെത്തി. കാറ് മൂന്നോ നാലോ വളവുകള്‍ താണ്ടി താഴെ വരുമ്പോഴാണ് മനസ്സിലായത് കാര്‍പാര്‍ക്ക് വളരെ ഉയരത്തിലാണന്ന്. ജാക്കിയുടെ യാത്ര, കുടുംബം, കേരളത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ പ്രളയവും പേമാരിയും എല്ലാറ്റിനെപ്പറ്റിയും ചോദിച്ചുകൊണ്ടിരിന്നു. അതില്‍ വേദനാജനകമായി പറഞ്ഞത് വെള്ളപ്പൊക്കത്തിലും മണ്ണിടിഞ്ഞുവീണും ധാരാളം ജനങ്ങള്‍ മരിച്ചതാണ്. ചാരുംമൂട്ടിലും താമരക്കുളത്തും ജലപ്രളയമില്ലായിരുന്നു. ജാക്കിയും കൂട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ചെങ്ങന്നൂരില്‍ പോയിരുന്നു. അതിന് ഡാനി അഭിനന്ദനമറിയിച്ചു. ദുരന്തവേളകളില്‍ യൗവ്വനക്കാര്‍  ഇറങ്ങണം. ഒരു മഹാജലപ്രളയം വേണ്ടിവന്നു ജാതിയും മതവും രാഷ്ട്രിയവും മറന്ന് മലയാളി ഒന്നാകാന്‍.   ഇപ്പോള്‍ ജന്മനാടിനെയോര്‍ത്തു വിദേശ മലയാളികള്‍ക്ക് സന്തോഷമുണ്ടു, വെറുതെ ദൈവത്തിന്റ നാട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. അവിടെ കാണുന്ന അനീതി, അക്രമം തുടങ്ങിയ അശുദ്ധി ഇപ്പോള്‍ വെള്ളത്താല്‍ ശുദ്ധി ചെയ്്‌തെടുത്തിരിക്കുന്നു.  ഈ മഹാദുരന്തത്തിന് ജാക്കിയുടെ കണക്കുകൂട്ടല്‍ ഇങ്ങനെയാണ്. "" മനുഷ്യര്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരത, സമ്പത്തിലും അഹങ്കാരത്തിലും നീന്തിത്തുടിച്ചവരെ നദി തന്നെ നിലയല്ലാക്കയങ്ങളില്‍ മുക്കി.'' ഡാനിയും അതിനെപ്പറ്റിയാണ് ചിന്തിച്ചത്. പ്രകൃതി ഇത്രമാത്രം സംഹാരഭാവത്തോടെ എന്തിനുവന്നു?  പ്രകൃതിരമണീയമായ അതീവഭംഗിയുള്ള പച്ചിലകളാല്‍ സമൃദ്ധമായ ഈ ചേതോഹരദേശത്തെ സംഹരിച്ചത് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട് എത്രവേഗത്തിലാണ് പിശാച് ശൂന്യമാക്കിയത്. സ്വന്തം പ്രാണനെ രക്ഷിപ്പാന്‍ കഴിയാതെ നിലവിളിച്ചവരുടെ പ്രാണഭീതി കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കെ ജാക്കിയോട് പറഞ്ഞു.
""ഇത് കലികാലമാണ.് ബാബേല്‍ രാജാവായിരുന്ന നെബുഖദ് നേസര്‍ രാജാവിന്റെ കാലത്ത് യിസ്രായേലിലെ യിരെമ്യാവു പ്രവാചകന്‍ ഫെലിസ്ത്യയിലെ ജനതയോട് യഹോവയിങ്കല്‍ നിന്നുണ്ടായ അരുളപ്പാട് പറയുന്നു. വടക്കു നിന്നും വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദി ദേശത്തിന്‍മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്‍മേലും അതില്‍ പാര്‍ക്കുന്നവരില്‍മേലും കവിഞ്ഞൊഴുകും. അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും. ദേശനിവാസികളൊക്കയും അലമുറയിടും. ദൈവത്തിന്റെ ദാസനായ യാക്കോബിനോട് പറയുന്നു. യാക്കോബേ നീ ഭയപ്പെടേണ്ട. യിസ്രായേലേ നീ ഭയക്കേണ്ട. നിന്റെ സന്തതിയെ ഞാന്‍ രക്ഷിക്കും. ഞാന്‍ നിന്നോടു കൂടെയുണ്ട്  ''. മലയാളികള്‍ ഫെലിസ്ത്യയിലെ ജനങ്ങളെപോലെ ദൈവ ഭയമില്ലാത്തവരും ധിക്കാരികളുമായോ?. ദൈവത്തിന്റ സ്വന്തം നാട്ടില്‍ യാക്കോബേ എന്ന വിളി കേള്‍ക്കാന്‍ എത്രപേരുണ്ടായിരുന്നു?  ഇന്ത്യയില്‍ ധാരാളം ദൈവങ്ങളുള്ള നാടായിട്ടും ഈ പ്രളയത്തില്‍ നിന്നും ജനങ്ങളെ രക്ഷപെടുത്താന്‍ ഒരു പ്രവാചകനെയും കണ്ടില്ല. ജാതി-മത-അധികാരശക്തികള്‍ സുഖലോലുപരായി ജീവിക്കുന്ന  നാടുകളിലാണ്  ദുഃഖ-ദുരിതങ്ങള്‍ കുടുതലും പേമാരിയായി പെയ്തിറങ്ങുന്നത്. ആദ്യം ഒരു ദുരന്തം വരാതിരിക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. രണ്ടാമത് ഒരു ദുരന്തം വന്നാല്‍ അതിനെ എങ്ങനെ നേരിടാമെന്നത് അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ കണ്ടുപഠിക്കണം.  ഇവിടെ ഒരു വീട് വെക്കുന്നതുപോലും പ്രകൃതിക്ക് ഇണങ്ങും വിധമാണ്. അധികാരികള്‍ക്ക് കിട്ടുന്ന കൈക്കൂലിയുടെ കനത്തില്‍ ഓരോരുത്തരുടെ ഇഷ്ടത്തിന് വീടുവെക്കാന്‍ അനുവദിക്കില്ല. നമുക്കുണ്ടായ ഈ അനുഭവങ്ങള്‍ കേരളത്തെ ഒരു നവകേരളമാക്കി മാറ്റുമെന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. ഈ ദുരന്തത്തില്‍ കണ്ട കരുതലും കൂട്ടായ്മയും തുടര്‍ന്നുമുണ്ടായാല്‍ കേരളം ലോകത്തിനു തന്നെ മാതൃകയാകും അല്ലേ ജാക്കി?'' അവനും അത് ശരിവെച്ചു.

"" ഈശ്വരന് ഒരു ദേശത്തേയോ നഗരത്തെയോ നശിപ്പിക്കാന്‍ അധികസമയം വേണ്ട. ഈശ്വരന്റെ പ്രതികാര ദിവസങ്ങളാണ് കണ്ടത്. എന്നാലും മലയാളി പഠിക്കില്ല സാറെ''
    യാതൊരു പൊങ്ങച്ചങ്ങളും ജാടകളുമില്ലാത്ത ആത്മീയ സ്വഭാവമുള്ള ഒരു സാധാരണ മനുഷ്യനെ ജാക്കി ഡാനിസാറില്‍ കണ്ടുപിടിച്ചു. യാത്രയില്‍ ജാക്കി സുന്ദരമായ വഴിയോര കാഴ്ചകളില്‍ മയങ്ങിയിരുന്നു. അടുത്തുകൂടി ഒരു പോലീസ് വാഹനം സൈറണ്‍ മുഴക്കി പാഞ്ഞുപോയി. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ഈ മഹാനഗരം ഇത്രമാത്രം ആകര്‍ഷകമെന്ന് കരുതിയില്ല. ആകാശനീലിമയില്‍ നിന്ന് മണ്ണില്‍ പരന്നൊഴുകുന്നത് ചന്ദ്രകിരണങ്ങളോ സൂര്യകിരണങ്ങളോ എന്നതറിയില്ല. എങ്ങും ഒരു നിലാവിന്റെ പ്രതീതി പരന്നു കിടക്കുന്നു.

    എയര്‍പോര്‍ട്ടില്‍നിന്നു ഒന്നരമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയത് പുഞ്ചിരിതൂകി നില്ക്കുന്ന പൂക്കളുടെ ഉദ്യാനത്തിലാണ്. ചുറ്റിലും പച്ചപ്പുകള്‍ നിറഞ്ഞ മരങ്ങളുടെയിടയില്‍ രണ്ടും മൂന്നും  നിലകളുള്ള ഏതാനം കെട്ടിടങ്ങള്‍, ഒരു ഭാഗത്ത് പച്ചക്കറിതോട്ടം. മറ്റൊരു ഭാഗത്ത് ഓറഞ്ച,് ആപ്പിള്‍, പിയേര്‍സും വിവിധ നിറങ്ങളില്‍ കണ്ടു. പ്രകൃതി സൗന്ദര്യം തുളുമ്പി നില്ക്കുന്ന കാഴ്ചകള്‍. ശ്രദ്ധാപൂര്‍വ്വം നോക്കി നടത്തുന്ന കായ്കറി വിള നിലങ്ങളാണ്. അവിടേക്ക് ഏതാനം സ്ത്രീകള്‍ നടന്നുനീങ്ങുന്നു.

    മനോഹരമായ ഒരു വലിയ കെട്ടിടത്തിന് മുന്നില്‍ കാര്‍ നിന്നു. ജാക്കി കാറില്‍ നിന്നിറങ്ങി ഉത്സാഹത്തോടെ ചുറ്റും നോക്കി. എങ്ങും കൗതുകകാഴ്ചകള്‍ മാത്രം. എല്ലാ കെട്ടിടങ്ങളുടെയും മുന്‍ഭാഗം സുന്ദരവും കണ്ണുകള്‍ക്ക് ആനന്ദം പകരുന്നതുമാണ്. ജനാലകള്‍ ഗ്ലസ്സുകള്‍ പതിച്ചവയാണ്. കാര്‍ പാര്‍ക്കില്‍ ഏതാനം കാറുകള്‍ കിടക്കുന്നു. മറ്റൊരു ഇരുനില കെട്ടിടത്തിന്റെ ജനാലയിലൂടെ ഏതാനും സ്ത്രീകള്‍ താഴെയെത്തിയ ഞങ്ങളെ ശ്രദ്ധയോടെ നോക്കുന്നു. അടുത്തുള്ള ജനാലയിലൂടെ നോക്കുന്നവരുടെ കണ്ണുകളില്‍ എന്തോ ഒരു അപാകത. പറഞ്ഞു കേട്ടതു ഇവിടെയെല്ലാം വേശ്യകളെന്നാണ്. അവരുടെ അംഗചലനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. കണ്ണുകളിലും ചുണ്ടുകളിലും ഒരു പുരുഷനെ ചുംബിക്കാനും മാറോടണക്കാനുമുള്ള വെമ്പലുണ്ട്.

    ഡാനി സാര്‍ കെട്ടിടത്തിന്റെ മുന്‍ വാതിലിലെ കോളിങ്ങ് ബെല്‍ അമര്‍ത്തി. പതിമൂന്ന് മണിക്കൂറിലധികം യാത്ര ചെയ്തുവന്ന ക്ഷീണം ജാക്കിയുടെ മുഖത്ത് കണ്ടില്ല. പ്രസന്നഭാവമാണ്.
    മുന്നിലെ ഗ്ലാസിട്ട കതകിന് പിന്നില്‍ ഒരു നിഴല്‍ കണ്ടു. ആദ്യം കരുതിയത് സിസ്റ്റര്‍ കാര്‍മേല്‍ ആയിരിക്കുമെന്നാണ്.  പക്ഷെ കതക് തുറന്നത് മദാലസയായ ഒരു മദാമ്മയാണ്. വടിവൊത്ത ശരീരപ്രകൃതി. കൈകളിലും സ്തനങ്ങളുടെ മുകളിലും ഏതോ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. പ്രായം മുപ്പതോ മുപ്പത്തിയഞ്ചോ തോന്നും. കഴുത്തില്‍ രുദ്രാക്ഷമാല പോലുള്ള ഒരു മാല തൂക്കിയിട്ടിരിക്കുന്നു. കാതുകളില്‍ കമ്മലുകളില്ല. പുരികങ്ങളുമെഴുതിയിട്ടില്ല. തലമുടി ചെമ്പിച്ചതാണ്. ശരീര സൗന്ദര്യം ആകര്‍ഷകമാണ്. ആംഗ്യ ഭാഷ കാട്ടിയപ്പോഴാണ് സംസാരിക്കാന്‍ കഴിവില്ലാത്തവള്‍ എന്നറിഞ്ഞത്. ഓമനത്തമുള്ള ആ മുഖത്ത് കടുത്ത നിരാശ. അവളുടെ ജീവിതം ആരെങ്കിലും ചവുട്ടിമെതിച്ചതാണോ?

    ഞങ്ങളെ മനസ്സിലാക്കിയതുപോലെ അകത്തേക്ക് ക്ഷണിച്ചു. മുറിക്കുള്ളിലെത്തിയപ്പോള്‍ അവിടുള്ള കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങള്‍ ഇരുന്നു. മുറിക്കുള്ളില്‍ യേശുകൃസ്തുവിന്റെ ക്രൂശിത രൂപം.  മെര്‍ളിന്‍ പുറത്തേക്ക് നടന്നു. ജാക്കിയോട് ഡാനി മെര്‍ളിനെപറ്റി വിവരിച്ചു. സിസ്റ്റര്‍ കാര്‍മേലിന്റെ സെക്രട്ടറിയാണ്. ഇവിടുത്തെ എല്ലാ ഓഫീസ് കാര്യങ്ങളും ചെയ്യുന്നത് ഇവരാണ്. ""മെര്‍ളിന്‍ പോയത് നമ്മള്‍ വന്നകാര്യം സിസ്റ്ററെ അറിയിക്കാനാണ്.'' ഡാനിയേല്‍ സാര്‍ പറഞ്ഞു. ജാക്കി ടിപോയില്‍ കിടന്ന ഇംഗ്ലീഷ് പത്രങ്ങള്‍ മറിച്ചുനോക്കിയിരുന്നു.

    ഡാനി മൊബൈല്‍ ജാക്കിക്ക് കൊടുത്തിട്ട് പറഞ്ഞു "" ഇവിടെ എത്തിയ വിവരം വീട്ടിലുള്ളവരെ അറിയിക്ക് '' ജാക്കി ഭവ്യതയോടെ ഫോണ്‍ വാങ്ങി നാട്ടിലേക്ക് വിളിച്ചു. അച്ഛനോടും അമ്മയോടും സംസാരിച്ചു. ഫോണ്‍ മടക്കി കൊടുത്ത സമയം അവരുടെ മുന്നിലേക്ക് നിറപുഞ്ചിരിയുമായി മാലാഖയെപ്പോലെ  ഒരു കന്യാസ്ത്രീ കടന്നു വന്നു. ആ തിളങ്ങുന്ന കണ്ണുകള്‍ ഒരു ദീപംപോലെ ജാക്കിക്ക് തോന്നി. ആ നെഞ്ചത്ത് തൂങ്ങികിടന്ന കുരുശ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. നിലാവിന്റെ ഭംഗിയുള്ള വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. അവര്‍ എഴുന്നേറ്റ് നിന്ന് വണങ്ങി. അവരോട് ഇരിക്കാന്‍ ആംഗ്യംകാട്ടി കന്യാസ്ത്രീയും ഇരുന്നു. ജാക്കിയെ മന്ദഹാസത്തോടെ നോക്കി.
"" ങ്ഹാ ! ജാക്കി എത്തിയല്ലോ. ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍. യാത്ര സുഖമായിരുന്നോ? ''
"" സുഖമായിരുന്നു '' ജാക്കി മറുപടി പറഞ്ഞു.
ഒരമ്മയുടെ മുന്നിലിരിക്കുന്ന പ്രതീതിയാണ് ജാക്കിക്ക് അനുഭവപ്പെട്ടത്. ദിവ്യതേജസുള്ള ആ മുഖത്തേക്ക് അവന്‍ ഉറ്റുനോക്കിയിരുന്നു. പ്രായമുണ്ടെങ്കിലും ആ കണ്ണുകള്‍ക്ക് എന്ത് തിളക്കമാണ്. ആ നോട്ടം ആരുടെ ഹൃദയത്തിലും ശാന്തി പകരുന്നതാണ്. ആ കണ്ണുകള്‍, ചുണ്ടുകള്‍ എന്തിനൊക്കയോ ആശ്വാസം പകരുന്നതായി തോന്നുന്നു. കുളിര്‍മ്മയുള്ള മനസ്സുമായി ജാക്കി ഇരുന്നു. പക്ഷെ സിസ്റ്റര്‍ കാര്‍മേലിന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമുണ്ടായില്ല. നിറഞ്ഞ ചെറു മന്ദഹാസത്തോടെയുള്ള അതേ ഭാവം. ആ മന്ദഹാസത്തിന് ഒരു കടലിന്റെ ആഴവും പരപ്പുമുണ്ടായിരുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ കിടന്നാലും അവിടെമാകെ പ്രകാശപൂരിതമാകും. ധ്യാനവും മൗനവും കൂട്ടിയിഴക്കപ്പെട്ട നിമിഷങ്ങള്‍. മരുഭൂമിയിലും മഞ്ഞുമലകളിലുമിരുന്ന് മറ്റുള്ളവരുടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്ന മണ്ണിലെ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രങ്ങള്‍.

    "" എന്റെ അതിഥിയായി ജാക്കിക്ക് ഏതാനം ആഴ്ചകള്‍ ഇവിടെ കഴിയാം. അതിനിടയില്‍ ഒരു ചെറിയ ജോലി, താമസസൗകര്യം കണ്ടെത്താന്‍ ഡാനിസാറിന്റെ സഹായം വേണം  ''
    "" തീര്‍ച്ചയായും ശ്രമിക്കാം- ജാക്കി നമ്മുടെ കുട്ടിയല്ലേ ? എന്നാല്‍ ഞാനിറങ്ങട്ടെ സിസ്റ്റര്‍ ''
അവര്‍ എഴുന്നേറ്റു. ജാക്കി ഡാനിസാറിന്റെ ഇരു കരങ്ങളും ചേര്‍ത്തു പിടിച്ചു പറഞ്ഞു.
    "" വളരെ നന്ദിയുണ്ട് സാര്‍..... വളരെ നന്ദി ''

ഡാനി യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോള്‍ മെര്‍ളിന്‍ ഒരു ഫയലുമായി അവിടേക്കുവന്നു. അ ഫയല്‍ മേശപ്പുറത്ത് വെച്ചിട്ട് അവളുടെ കസേരയിലിരുന്നു.
"" ങ്ഹാ '' ജാക്കി ഇതാണ് മെര്‍ളിന്‍. ഇവിടുള്ളവരുടെ ഏക സഹായിയാണ്. ഇവള്‍ക്കൊപ്പം പഠിച്ചവര്‍ പലരും ജോലി ചെയ്യുന്നുണ്ട്. സ്വന്തം കുടുംബത്തിലെ രണ്ടാനച്ഛനില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ രക്ഷപ്പെട്ടെത്തിയത് ഇവിടെയാണ്. രണ്ടാനച്ഛന്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീപീഡകര്‍ക്ക് കഠിന ശിക്ഷയാണ് ഈ രാജ്യത്തുള്ളത്. ഈ സ്ഥാപനത്തിന്റെ പേര് അറിയാമോ? ലേഡീസ് കെയര്‍ ഹോം. ഇവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അറിയാമല്ലോ?
"" അറിയാം സിസ്റ്റര്‍'' ജാക്കി ഭവ്യതയോടെ പറഞ്ഞു.

"" ഇതൊരു ചാരിറ്റി സ്ഥാപനമാണ്. അറിഞ്ഞും അറിയാതെയും കടുത്ത സാഹചര്യത്തില്‍പ്പെട്ടും വഴിതെറ്റിപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ആരോഗ്യജീവിത സംരക്ഷണത്തിനായി അഭയം നല്കുന്ന സ്ഥാപനമാണ്. തെറ്റുകളും പാപങ്ങളും മാത്രം തലച്ചോറില്‍ ഉടക്കിനിര്‍ത്തിയവരെ തിരുത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാലും മാനസികവും ശാരീരികവുമായി അവരെ ഒപ്പം നിറുത്താനും ചികിത്സ, പഠനം, തൊഴില്‍, പ്രാര്‍ത്ഥന മുതലായ കാര്യങ്ങളില്‍ മുന്നോട്ട് നയിക്കുന്നു. ഇവിടെ നിന്ന് പഠിച്ച് തൊഴില്‍ കിട്ടിയ പലരും കുടുംബജീവിതം നയിക്കുന്നുണ്ട്. ഞാനൊരു ഡോക്ടറായും ശുശ്രൂഷകയായും ഇവിടെ സേവനം ചെയ്യുന്നു. ഇതാണ് ഈ സ്ഥാപനത്തെപ്പറ്റി ചുരുക്കത്തില്‍ പറയാനുള്ളത്.''

    സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞതിന്റെ സാമൂഹ്യശാസ്ത്രം മനസ്സിലാക്കി ഉദ്വോഗത്തോടെ ജാക്കി പറഞ്ഞു. "" തീര്‍ച്ചയായും പാവപ്പെട്ട സ്ത്രീകള്‍ക്ക് സിസ്റ്റര്‍ ഒരു രക്ഷകയാണ്.'' ചെറു പുഞ്ചിരിയോടെ സിസ്റ്റര്‍ പറഞ്ഞു.
"" രക്ഷകരായാല്‍ മാത്രം പോര. ആ രക്ഷയിലേക്ക് കടന്നുവരണം. കേരളത്തിലുണ്ടായ ജല പ്രളയത്തില്‍ എല്ലാവരും രക്ഷകരായി മുന്നോട്ട് വന്നത് ഞാനിവിടെയിരുന്ന് സന്തോഷത്തോടെയാണ് കണ്ടത്. എനിക്ക് ശമ്പളമില്ല എന്നാലും ഒരു ദിവസം ഉപവാസമെടുത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ ജനത്തെ ഈ മഹാ പ്രളയത്തില്‍ നിന്ന് രക്ഷിക്കണമെന്ന്. ''

ജാക്കിയും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയതും മറ്റും വിവരിച്ചു "" എല്ലാം ദൈവഹിതമാണ്. ജാക്കിയെ ഇവിടെയെത്തിച്ചതും ദൈവഹിതം. മോന്റെ കാര്യം എന്നോട് പറഞ്ഞത് ഇറ്റലിയില്‍ മെഡിസിന് എന്നോടൊപ്പം പഠിച്ച ഫാദര്‍ മൈക്കിളാണ്. മറ്റാരും ഇവിടെ സഹായത്തിനില്ലെന്നറിഞ്ഞപ്പോള്‍ രണ്ടാഴ്ച ഇവിടെ ഷെല്‍ട്ടര്‍ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇവിടെ ഗസ്റ്റായി വരുന്നത് സന്യാസജീവിതം നയിക്കുന്നവരാണ്. ജാക്കി മെര്‍ളിനൊപ്പം പോയി എന്തെങ്കിലും കഴിച്ചിട്ട് ഒന്നു കുളിച്ച് ഫ്രഷാകുക. എനിക്കൊരു ക്ലാസിന് പോകണം. നമുക്ക് പിന്നീട് കാണാം. ഓകെ''

    സിസ്റ്റര്‍ കാര്‍മേല്‍ കമ്പ്യൂട്ടറില്‍ എന്തോ റ്റൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന മെര്‍ളിനോട് ആംഗ്യഭാഷയില്‍ ജാക്കിയുടെ കാര്യം പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.

    സമൂഹത്തില്‍ വഴിതെറ്റി സഞ്ചരിക്കുന്ന സ്ത്രീകള്‍ക്കായി ജീവിതം മാറ്റിവെച്ച, ഒരു മാലാഖയുടെ മനസ്സുള്ള അമ്മയുടെ മുന്നിലിരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ ഒരപകടമുണ്ടായപ്പോള്‍ ജന്മം നല്കിയ മണ്ണിനെയോര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന അമ്മ. അതുവെറും പ്രര്‍ത്ഥനയല്ല. ഉപവാസ പ്രാര്‍ത്ഥന. എത്ര സന്യാസി വേഷക്കാര്‍ക്ക് ഇതുപോലെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.? ഇതിനൊക്കെ നന്ദി പറയേണ്ടത് ഷാരോണിനോടാണ്. അവളുടെ അമ്മാവന്‍ ഫാദര്‍ മൈക്കിള്‍ ഇറ്റലിയില്‍ ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ഒരവസരം ലഭിച്ചത്. ആള്‍ ദൈവങ്ങളുടെ അനുഗ്രഹങ്ങള്‍ തേടി ഒരു കൂട്ടര്‍ അലയുമ്പോള്‍ ജാക്കിയുടെ ശിരസ്സ് അഭിമാനം കൊണ്ടുയരുകയാണ്. ഈശ്വരന്റെ ചൈതന്യം തുടിച്ചുനില്‍ക്കുന്ന  ഒരു മലയാളി കന്യാസ്ത്രീ, പാപത്തിന്റെ താഴ്‌വാരങ്ങളില്‍ വഴുതിവീണവരെ വിദേശ രാജ്യങ്ങളില്‍ രക്ഷപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിയുരുകിതീരുന്ന മെഴുകുതിരികള്‍!
   
മെര്‍ളിന്‍ അടുത്തുവരുമ്പോഴാണ് ജാക്കിയുടെ ചിന്തകളകന്നത്. അവള്‍ ആംഗ്യംകാട്ടി വിളിച്ചുകൊണ്ട് കാന്റീനിലേക്ക് നടന്നു. അവിടുത്തെ വലിയൊരു ഹാളില്‍ കുറേപേര്‍ ഭക്ഷണം കഴിക്കുന്നു. അവിടെ നടക്കുന്ന ചില സ്ത്രീകള്‍ അര്‍ദ്ധനഗ്നരെക്കാള്‍ നഗ്നരെന്ന് പറയുന്നതാകും നല്ലത്. പാപ ജീവിതം മാത്രം പങ്കിട്ടെടുത്ത വാസവദത്തമാര്‍ക്ക് ഏതു വസ്ത്രം ധരിച്ചാലെന്താണ്? ആ മതിമോഹിനിമാര്‍ ജാക്കിയെ തറപ്പിച്ചുനോക്കി. ഇതിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഇവര്‍ ഒരു പുരുഷനെ കാണുന്നത്. മനസ്സ് അസ്വസ്ഥമായി. കാമാര്‍ത്തിയുള്ള അവരുടെ നോട്ടത്തിലും ഭാവത്തിലും മുഖം ചുളിഞ്ഞു. സ്വന്തം ശരീരഭാഗങ്ങള്‍ പുറം ലോകത്തിന് നല്‍കി സമ്പത്തുണ്ടാക്കിയവര്‍, പൂമണം പരത്തുന്ന പട്ടുമെത്തയില്‍ ഒരുങ്ങികിടന്ന് ദീര്‍ഘശ്വാസം വലിച്ചവര്‍. ദീര്‍ഘായുസ്സിനായി പാപകര്‍മ്മങ്ങളില്‍ നിന്നും മാറി വിശുദ്ധ ജീവിതം നയിക്കാനെത്തിയവര്‍. അപ്പോള്‍ ആ കാമ നോട്ടത്തിന് എന്ത് പ്രസക്തിയാണുള്ളത് ?. സ്വന്തം ജീവിതത്തിന്റെ പച്ചപ്പുകള്‍, സൗന്ദര്യം ആത്മഹനനത്തിലൂടെ ഉണക്കിയെടുത്ത് മരുഭൂമി തീര്‍ത്തവരുടെ കണ്ണുകളില്‍ ഇന്ന് കാണുന്നത് ഒരു മരുപച്ചയാണ്. ആ എത്തിനോട്ടം തീവ്രവേദനയുടെ കുണ്ടും കുഴിയും നിറഞ്ഞ നോട്ടമായി കണ്ടാല്‍ മതി.

    മെര്‍ളിന്‍ നടന്നെത്തിയത് ഒരു മുറിക്കുള്ളിലാണ്. മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ അപ്പോഴാണ് മാറിയത്. മുറിക്കുള്ളിലിരുന്നു. അങ്ങുമിങ്ങും നില്ക്കുന്ന അര്‍ദ്ധനഗ്നരായ സ്ത്രീകളെ കാണാം. മെര്‍ളിന്‍ ഇരിക്കാന്‍ ആംഗ്യം കാട്ടിയിട്ട് അടുക്കള ഭാഗത്തേക്ക് പോയി. മുറിയാകെ കണ്ണോടിച്ചു. വേശ്യകളുടെ തീന്‍മേശകള്‍ അവരുടെ പാപങ്ങളെ കഴുകുംവിധം പരിശുദ്ധി നിറഞ്ഞതാണ്. ഓരോ നിമിഷവും തന്നിലെ ജിജ്ഞാസ വര്‍ദ്ധിക്കുകയാണ്. എല്ലാം പുതുമനിറഞ്ഞ കാഴ്ചകള്‍.
   
അല്‍പനേരം കഴിഞ്ഞ് ഒരു വെളുത്ത ട്രേയില്‍ ആഹാരവുമായി മെര്‍ളിനെത്തി. കഴിക്കൂ എന്നാംഗ്യം കാട്ടിയിട്ട് അവള്‍ പുറത്തേക്ക് പോയി. ജാക്കി ഭക്ഷണത്തിലേക്ക് നിമിഷങ്ങള്‍ നോക്കിയിരുന്നു. ങേ! ഇതെന്ത് ഭക്ഷണം ! അതില്‍ കുത്തികഴിക്കാനുള്ള മുള്ളുപകരണവുമുണ്ട്. സ്വന്തം വീട്ടില്‍ കിട്ടുന്ന ഭക്ഷണം വേണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. അതില്‍ പച്ചിലകളും പുഴുങ്ങിയ മത്സ്യവും ഉരുളന്‍ കിഴങ്ങുമുണ്ട്. മറ്റുള്ളവ എന്തെന്നറിയില്ല. നല്ല വിശപ്പുണ്ട്. ജാക്കി ഒളി കണ്ണിട്ട് വാതിലിലൂടെ നോക്കി. മുള്ളുപകരണമുപയോഗിച്ച് കഴിക്കാനറിയില്ല. ആരും കാണാതെ പുറത്തേക്ക് നോക്കികൊണ്ട് അതിവേഗതയില്‍ കൈകൊണ്ട് എല്ലാം അകത്താക്കി. ചേര തവളയെ വിഴുങ്ങുന്ന അനുഭവമായിരുന്നു അപ്പോഴുണ്ടായത്. ആരും കാണാതിരുന്നത് ഒരാശ്വസമായി. ഭക്ഷണവും ജ്യൂസും  കുടിച്ചു കഴിഞ്ഞതോടെ എല്ലാ വിശപ്പും ദാഹവും മാറി. മെര്‍ളിനെത്തി എന്തോ ആഗ്യം കാട്ടി കാണിച്ചു പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും പുഞ്ചിരിച്ചു കാണിച്ചു. കാന്റീനില്‍ നിന്നും ഓഫിസിലെത്തി പെട്ടികളുമെടുത്ത് ഗസ്റ്റ് റൂമിലെത്തി. സിസ്റ്റര്‍ ഇല്ലെങ്കിലും ആവശ്യമായ സഹായം ചെയ്തു തരാന്‍ മെര്‍ളിന്‍ എന്ന യുവ സുന്ദരി ഒപ്പമുണ്ട്. അവള്‍ ജാക്കിയെ മുറിയിലെത്തിച്ചിട്ട് മടങ്ങിപോയി. കതകടച്ചിട്ട് മുറിയിലാകെ ഒരു നിരീക്ഷണം നടത്തി. വേശ്യകളുടെ താവളമാണ് ശ്രദ്ധയോടിരിക്കണം. കണ്ടവരൊക്കെ തേജസുള്ള സുന്ദരിമാരാണ്. ഭയക്കേണ്ടതില്ല. അവരെ നയിക്കുന്നത് അപൂര്‍വ്വ ദിവ്യതേജസുള്ള കന്യാസ്ത്രീയാണ്.

    മുറിയാകെ ഒന്നുകൂടി നോക്കി. രണ്ട് പേര്‍ക്ക് കിടക്കാനുള്ള രണ്ടു ബെഡ്ഡുകള്‍. ഭംഗിയുള്ള സോഫയും മൂന്ന് കസേരകളും ഒരു ഭംഗിയുള്ള മേശപ്പുറത്ത് പുഷ്പകുംഭവും. ഭിത്തിയോട് ചേര്‍ന്ന് രണ്ടു അലമാരകള്‍. ഭിത്തിയുടെ ഒരു ഭാഗത്ത് യേശുകൃസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ചിത്രമുണ്ട്. വളരെ മനോഹരങ്ങളായ മറ്റ് പല ചിത്രങ്ങളും ഭിത്തികളില്‍ നിറമാര്‍ന്നു കിടക്കുന്നു. സ്യൂട്ട് കേസില്‍ നിന്ന് തോര്‍ത്തും കൈലിമുണ്ടുമെടുത്ത് കുളിമുറിയിലേക്ക് കടന്നു.

    കുളികഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി. ടി.വി ഓണ്‍ ചെയ്തു. ബി.ബി.സി ലോക വാര്‍ത്തകള്‍ ടി.വിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. മനസ്സാകെ നാട്ടിലായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചെങ്കിലും തന്നെ ഇവിടെയെത്തിച്ച ഷാരോണിനോട് എത്തിയ വിവരം പറഞ്ഞില്ല. മനസ്സിന് വല്ലാത്ത കുറ്റബോധമുണ്ട്. പുതിയൊരു ഫോണ്‍ എങ്ങനെയും നാളെത്തന്നെ വാങ്ങണം. ടി.വി ഓഫ് ചെയ്ത് ബെഡ്ഡില്‍ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒന്ന് കണ്ണടക്കാന്‍ കഴിഞ്ഞില്ല. ഷാരോണ്‍ ആണ് അതിന് തടസ്സം നില്ക്കുന്നത്. ചിന്താശകലങ്ങള്‍ തലച്ചോറില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. പക്ഷെ ഷാരോണ്‍ മാത്രം മനസ്സില്‍ തങ്ങിനില്ക്കുന്നു. മനസ്സുമാത്രമല്ല തൊണ്ടയും വല്ലാതെ വരളുന്നു. മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് കുടിച്ചു. ഈ വേശ്യകളുടെ ആശ്രമവും പരിസരങ്ങളും എല്ലാം ആകര്‍ഷകമാണ്. എന്നിട്ടും മനസ്സാകെ കലങ്ങിമറിയുന്നു.  സിസ്റ്റര്‍ വരുമ്പോള്‍ നാട്ടിലൊന്ന് വിളിക്കണമെന്ന് പറയണം. മനസ്സില്‍ നിനച്ചതുപോലെ ആരോ കതകില്‍ മുട്ടുന്നു. അത് സിസ്റ്റര്‍ തന്നെയെന്ന് ഉറപ്പുവരുത്തി ചെന്ന് വാതില്‍ തുറന്നു.

    പുഞ്ചിരിയോടെ സിസ്റ്റര്‍ കാര്‍മേല്‍ മുന്നില്‍. സിസ്റ്റര്‍ അകത്തു കടന്നു സോഫയിലിരുന്നിട്ട് ചോദിച്ചു.
"" ഭക്ഷണം കഴിച്ചോ?''
"" ഓ...... കുളിയും കഴിഞ്ഞു സിസ്റ്റര്‍ '' ജാക്കി വിനയപൂര്‍വ്വം പറഞ്ഞു. സിസ്റ്റര്‍ അവനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ജാക്കി ഇരുന്നു. "" മോനേ ജാക്കി നാളെത്തന്നെ മെര്‍ളിനെകൂട്ടി യൂണിവേഴ്‌സിറ്റിയില്‍ പോകണം. ഞാനവളോട് പറഞ്ഞിട്ടുണ്ട്. എല്ലാ സര്‍ട്ടിഫിക്കേറ്റുകളും എടുത്തുകൊള്ളണം.'' ജാക്കി വിനീതനായി സമ്മതം മൂളി. "" ങ്ഹാ! പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. നാട്ടിലേക്ക് വിളിച്ചോ?... ഇതാ ഫോണ്‍ വിളിച്ചോളു ''. മാനം വേണമെങ്കില്‍ മൗനം വെടിയണം എന്ന പഴഞ്ചൊല്ല് ഇവിടെ വേണ്ടി വന്നില്ല. നല്ല മനസ്സോടെ സിസ്റ്റര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ആ മധുരമുള്ള വാക്കില്‍ മനസ്സ് സംതൃപ്തമായി.
"" ഡാനി സാറിന്റെ ഫോണില്‍ നിന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നു. ഇനിയും വിളിക്കാനുളള്ളത് കൊട്ടാരം കോശിസാറിനെയും അദ്ദേഹത്തിന്റെ മകള്‍ ഷാരോണിനെയുമാണ്''

    കൊട്ടാരം എന്ന പേര് കേട്ടപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ തലച്ചോറില്‍ ഒരു ഭൂചലനം, മനസ്സിലെന്നും പ്രകാശിച്ചു നില്ക്കുന്ന പേരാണത്. സിസ്റ്റര്‍ ജാക്കിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
    "" എന്താ വീട്ടുപേര്? കൊട്ടാരമോ? സിസ്റ്റര്‍ കാര്‍മേലിന്റെ മനസ്സ് ഗതകാല സ്മരണകള്‍ കൊത്തിവലിച്ചു. ഉദ്വേഗത്തോടെ വീണ്ടും ചോദിച്ചു.
"" വീട്ടുപേര് കൊട്ടാരമെന്നാണോ? ''
"" അതേ...... കൊട്ടാരം വീട്. കൊട്ടാരം കോശിസാര്‍ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവമാണ്  ''
ജാക്കി പറഞ്ഞു നിറുത്തിയപ്പോള്‍ സിസ്റ്ററുടെ ശബ്ദം നിശ്ശബ്ദമായി. ഹൃദയമിടിപ്പുകള്‍ കൂടി. പൂര്‍വ്വ ജന്മ ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. നിര്‍മ്മലമായ ആ മൂഖം മൗനത്തിലാണ്ടിരുന്നു. ആ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദമോ ? അതോ സങ്കടമോ  ?   



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
സംബോധനം (കവിത: വേണുനമ്പ്യാര്‍)
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut