Image

സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി

സെബാസ്റ്റ്യന്‍ ആന്റണി Published on 05 July, 2019
സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 4 – മുതല്‍ ജൂലൈ 15 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം  ജൂലൈ നാലിന്   വ്യാഴാഴ്ച  രാവിലെ 09 .30ന് ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് ഇടവക വികാരി കാര്‍മ്മികത്വം വഹിച്ചു.  തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.

തിരുനാള്‍ തിരുക്കര്‍കമ്മങ്ങളില്‍ ഇടവകാംഗങ്ങള്‍ സജീവമായി പങ്കെടുത്തു.

ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം ഗ്രാന്‍ഡ് പരെന്റ്‌സ് ഡേ ആയി ആചരിക്കും. ഗ്രാന്‍ഡ് പേരെന്‌സിനായി പ്രത്യക പ്രാര്‍ത്ഥനകളും നടക്കും

ജൂലൈ ആറിന് ശനിയാഴ്ച തിരുനാള്‍ കര്‍മ്മങ്ങള്‍ രാവിലെ 9ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഫാ. ബെന്നി പീറ്റര്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം ചില്‍ഡ്രന്‍സ് ഡേ ആയി ആചരിക്കും. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യക പ്രാത്ഥനകളും നടക്കും. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. അല്‍ഫോന്‍സാ, സെന്‍റ്. ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ ഏഴിന് ഞായറാഴ്ച തിരുകര്‍മ്മങ്ങള്‍ രാവിലെ 10:30ന് ഫാ. സുനില്‍ ഏനക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും.തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും.

ജൂലൈ എട്ടിന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകീട്ട് 7:30ന് വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം ഫാതെര്‍സ് ഡേ ആയി ആചരിക്കും. എല്ലാ പിതാക്കന്മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്.ആന്റണി, സെന്‍റ്. ജൂഡ് വാര്‍ഡുകളിലെ കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ ഒമ്പതിന് ചൊവാഴ്ച്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും,തുടര്‍ന്ന് അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. ഇന്നേദിവസം യുവാക്കളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. മേരീസ്, സെന്‍റ്.തോമസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.

ജൂലൈ പത്താം തിയതി ബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകീട്ട് 7 :30 നുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഇന്നേ ദിവസം മതേര്‍സ്‌ഡേ ആയി ആചരിക്കും. എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും പ്രത്യക പ്രാത്ഥനകളും നടക്കും. തിരുനാള്‍ പ്രാര്‍ത്ഥനകള്‍ക്ക് സെന്‍റ്. പോള്‍, സെന്‍റ്. തെരേസാ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ പതിനൊന്നിന് വ്യാഴാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയോടെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇന്നേ ദിവസം കുടുംബദിനമായി ആചരിക്കും. എല്ലാകുടുംബങ്ങള്‍ക്ക് വേണ്ടിയും ഇന്നേ ദിവസം പ്രതേക പ്രാര്‍ത്ഥനകള്‍ നടക്കും. പ്രാര്‍ത്ഥനക്ക് സെന്‍റ്. ജോര്‍ജ് വാര്‍ഡ് കുടുംബാങ്ങങ്ങള്‍ നേതൃത്വം നല്‍കും. അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ പന്ത്രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും.

ജൂലൈ പതിമൂന്നിന് ശനിയാഴ്ച കുട്ടികളുടെ കണ്‍ഫര്‍മേഷന്‍ ദിനമായി ആചരിക്കും. പത്തു മണിക്ക് ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ മേലധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ സഹകാര്‍മ്മീകത്വം വഹിക്കും. ഇന്നേ ദിവസം കുട്ടികള്‍ക്കുള്ള കണ്‍ഫര്‍മേഷനും നല്‍കുന്നതുമാണ്.

ജൂലൈ പതിനാലിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ചിക്കാഗോ രൂപതയുടെ അഭിവന്ദിയ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും, അടിമ സമര്‍പ്പണവും, പ്രസുദേന്ധി വാഴ്ചയും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് ജോനാഥന്‍ പെരുംപായില്‍, ജോസഫ് ചാമക്കാലായില്‍, കുര്യന്‍ നെല്ലിക്കുന്നേല്‍ എന്നിവരാണ്.

തിരുനാളിനോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ മുഖ്യ സംഘടാകരായ സോനു അഗസ്റ്റിന്‍, അനീഷ് ജോര്‍ജ്, നെവിന്‍ ആന്റണി എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ പതിനൊന്നിന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധ ദിവ്യബലിയും, ഇടവകയിലെ കുടുംബങ്ങളില്‍നിന്നും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോനു അഗസ്റ്റിന്‍ (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 7326322307, അനീഷ് ജോര്‍ജ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), 4699555112, നെവിന്‍ ആന്റണി (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 9082308683, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076, മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908 )4002492.

വെബ്: www.stthomassyronj.org


സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍  സംയുക്ത തിരുനാളിന്  കൊടിയേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക