Image

ആരെയും വിലകുറച്ചു കാണരുതെന്ന് സിനിമയില്‍ നിന്നു ഞാന്‍ പഠിച്ചു: ദിലീപ്

Published on 05 July, 2019
ആരെയും വിലകുറച്ചു കാണരുതെന്ന് സിനിമയില്‍ നിന്നു ഞാന്‍ പഠിച്ചു: ദിലീപ്

ആരെയും വിലകുറച്ചു കാണരുതെന്നാണ് താന്‍ സിനിമയില്‍ നിന്ന് പഠിച്ചതെന്ന് നടന്‍ ദിലീപ്. തന്റെ പുതിയ ചിത്രമായ ശുഭരാത്രിയെ കുറിച്ചുള്ള സംസാരത്തിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്‌ സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കില്‍ ആസ്വദിക്കാം. ആരുടെയും കഴിവുകള്‍ മോശമാണെന്ന് പറയാന്‍ നമുക്ക് അവകാശമില്ലെന്നും, അണ്ടര്‍ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയില്‍ നിന്ന് താന്‍ പഠിച്ചിട്ടുള്ളതെന്ന് ദിലീപ് പറഞ്ഞു.

ദിലീപിന്റെ വാക്കുകള്‍-

'ഏതൊരു സംവിധായകനും അവനവന് തോന്നുന്ന രീതിയില്‍ സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്. ഡിജിറ്റല്‍ റെവലൂല്‍ന്‍ വന്നതോടെ മൊബൈല്‍ ക്യാമറയില്‍ വരെ സിനിമ ചെയ്യാം. മാത്രമല്ല അപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണ്. അവര്‍ക്ക് സിനിമ ചെയ്യാന്‍ ഈസിയാണിപ്പോള്‍. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്‌ സിനിമ ചെയ്യുന്നുണ്ട്. നമുക്കത് പറ്റുമെങ്കില്‍ ആസ്വദിക്കാം. അല്ലെങ്കില്‍ നമുക്കത് നന്നായി തോന്നിയില്ല എന്നു പറയാം. അയാളുടെ കഴിവുകള്‍ മോശമാണെന്ന് പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. ഒരാളെയും അണ്ടര്‍ എസ്‌റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത്. നമ്മള്‍ ആരെയൊക്കെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ പോകുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്'.

വ്യാസന്‍ ഇടവനക്കാടാണ് ശുഭരാത്രി ഒരുക്കുന്നത്. തിരക്കഥയും സംവിധാനവും വ്യാസന്റേത് തന്നെയാണ്. അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക