Image

"ശ്രീനിവാസന്റെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ഒരു വിലയും കൊടുക്കുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വിവേചനം ഉണ്ട്" :- എന്ന് പാര്‍വതി തിരുവോത്ത് !

Published on 05 July, 2019
"ശ്രീനിവാസന്റെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ഒരു വിലയും കൊടുക്കുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വിവേചനം ഉണ്ട്" :- എന്ന് പാര്‍വതി തിരുവോത്ത് !

മലയാളത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് പാര്‍വതി തിരുവോത്ത്. മോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ സ്ത്രീ-പുരുഷ വിവേചനം ഇല്ല എന്നും ഇവിടെ ഇങ്ങനെ ഒരു സ്ത്രീ സംഘടനയുടെ പോലും ആവശ്യമില്ലെന്നും നടന്‍ ശ്രീനിവാസന്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് പറയുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. ശ്രീനിവാസനെ പോലുള്ളവര്‍ പറയുന്ന ഇത്തരം അഭിപ്രായങ്ങള്‍ക്ക് താന്‍ ഒരു വിലയും കൊടുക്കുന്നില്ല എന്നും പറഞ്ഞത് വളരെ അപ്രസക്തമായ കാര്യമാണ് എന്നുമാണ് പാര്‍വതി അഭിപ്രായപ്പെടുന്നത്. ശ്രീനിവാസന്‍ പറഞ്ഞ കമന്റ് ഉത്തരം നല്‍കി അതിനെ മഹത്വവല്‍ക്കരിക്കാനും താല്‍പര്യപ്പെടുന്നില്ല എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

സത്യമാണ് പ്രസക്തമായ കാര്യം എന്നും അത് എല്ലാവരുടെയും മുന്നില്‍ തുറന്നു വെച്ചിട്ട് ഉള്ളതാണെന്നും പാര്‍വതി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി അവരുടെ നിലപാടുകളെക്കുറിച്ച്‌ വളരെ ശക്തമായി സംസാരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക