Image

ഏറെ സമര്‍ദ്ദങ്ങള്‍ സഹിച്ച ശേഷമാണ് ബുര്‍ഖയില്‍ നിന്ന് പുറത്തു കടന്നതെന്ന് മോഡല്‍ രുഹാനി സെയ്ദ്

കല Published on 05 July, 2019
ഏറെ സമര്‍ദ്ദങ്ങള്‍ സഹിച്ച ശേഷമാണ് ബുര്‍ഖയില്‍ നിന്ന് പുറത്തു കടന്നതെന്ന് മോഡല്‍ രുഹാനി സെയ്ദ്


മതവികാരത്തിന്‍റെ പേരില്‍ ആള്‍ക്കൂട്ട അക്രമണത്തിന് വിധേയായിട്ടുണ്ടെന്ന് മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. മതവികാരത്തിന്‍റെ പേരില്‍ ആക്രമണത്തിന് വിധേയയാപ്പോള്‍ കലാജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രുഹാനി തന്‍റെ ജീവിതം പറഞ്ഞത്. 
കശ്മീരിലെ ഒരു മേഖലയില്‍ ജീവിച്ചിരുന്നതിനാല്‍ കലാപ്രവര്‍ത്തനം അവിടുത്തെ സമൂഹം അനുവദിച്ചിരുന്നില്ലെന്ന് രുഹാനി പറയുന്നു. മതമൗലീക വാദികള്‍ തന്‍റെ സ്വപ്നങ്ങള്‍ തടയിടാന്‍ ശ്രമിച്ചു. മോഡലിങ് തുടങ്ങിയപ്പോള്‍ ഞാന്‍ മര്‍ദ്ദിക്കപ്പെട്ടു. അടിമയപ്പോലെ എന്ന തടഞ്ഞുവെച്ചു. ദൈവത്തെക്കുറിച്ച് പഠിക്കാന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഞാന്‍ പെയിന്‍റിംഗും മോഡലിംങും നിര്‍ത്തി. പക്ഷെ ആ ജീവിതം എനിക്ക് സംതൃപ്തി നല്‍കിയില്ല. പെയിന്‍റിംഗ് ചെയ്യുന്നത് മതവിരുദ്ധമാണെന്ന് വരെ മതമൗലീക വാദികള്‍ പറഞ്ഞു. 
അവസാനം ഞാന്‍ ബുര്‍ഖയില്‍ നിന്ന് പുറത്തു കടന്നു. അങ്ങനെ ഞാന്‍ ഇവിടെ വരെ എത്തി. രുഹാനി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക