Image

പതിനെട്ടാം പടിക്ക് തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി

Published on 05 July, 2019
പതിനെട്ടാം പടിക്ക് തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിക്ക് തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വന്‍ താരനിര തന്നെയുണ്ട്.

പൃഥ്വിരാജ്, മനോജ് കെ. ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം അറുപത്തിയഞ്ചോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 കാണികളെ ഹരം കൊള്ളിക്കുന്ന രംഗങ്ങളാണ് ആദ്യ പകുതിയില്‍ കാണാനാവുന്നത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത നടി പ്രിയാമണി സിനിമയില്‍ ഗംഭീര തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.

 ആക്ഷന് പ്രാധന്യം നല്‍കി നിര്‍മ്മിച്ച ചിത്രത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ ഏറ്റുവാങ്ങിയത്. അറുപതോളം വരുന്ന പുതുമുഖങ്ങള്‍ക്ക് മലയാള സിനിമയിലേക്ക് പതിനെട്ടാം പടിയിലൂടെ നല്ലൊരു കാല്‍ വയ്പാണ് നല്‍കിയിരിക്കുന്നതെന്ന് നിസംശയം പറയാം.

 1995 കാലഘട്ടത്തിലെ തിരുവനന്തപുരത്തെ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളിലെയും മോഡല്‍ സ്‌ക്കൂളിലെയും ഒരു കൂട്ടം ചെറുപ്പക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നാലു ചുവരുകള്‍ക്കിടയില്‍ നിന്നുമല്ല മാറിയ ജീവിതത്തിലൂടെയാണ് യഥാര്‍ത്ഥ വിദ്യഭ്യാസം ലഭിക്കുക എന്ന് ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ പകുതിയിലൂടെ പറഞ്ഞുവക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക