Image

ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍

പി.പി. ചെറിയാന്‍ Published on 05 July, 2019
ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍
ന്യൂയോര്‍ക്ക് : എല്ലാവര്‍ഷവും ജൂലായ് 4ന് നേതന്‍സ് ഫേമസ് സംഘടിപ്പിക്കുന്ന ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ 74 ഹോട്ട് ഡോഗുകള്‍ അകത്താക്കി ജോയ് ചെസ്റ്റ്‌നട്ട് ദേശീയ ചാമ്പ്യന്‍ പദവി കരസ്ഥമാക്കി. പത്തുമിനിട്ടാണ് മത്സരത്തിന് സമയം നിശ്ചയിച്ചിരുന്നത്. തുടര്‍ച്ചയായ 12-ാം തവണയാണ് ചെസ്റ്റ്‌നട്ട് ദേശീയ ചാംമ്പ്യന്‍ പദവിയിലെത്തുന്നത്.
കഴിഞ്ഞ വര്‍ഷത്തെ റിക്കാര്‍ഡ് ഭേദിക്കാന്‍ ഈ വര്‍ഷം ചെസ്റ്റ് നട്ടിന് കഴിഞ്ഞില്ല. 77 ഹോട്ട് ഡോഗുകള്‍ അകത്താക്കിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം ആഘോഷിച്ചത്. മൂന്നെണ്ണത്തിന്റെ കുറവും. പത്തൊമ്പത് മത്സരാര്‍ത്ഥികളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.

സ്ത്രീകളില്‍ മിക്കിസുഡൊ 31 ഹോട്ടു ഡോഗുകള്‍ കഴിച്ചു ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം 37 ഹോട്ട് ഡോഗുകള്‍ കഴിച്ചായിരുന്നു ഇവര്‍ ചാമ്പ്യന്‍ പദവി നേടിയത്. ആറാം തവണയാണ് ഇവര്‍ വിജയകിരീടം ചൂടുന്നത്.

1916 മുതല്‍ ആരംഭിച്ച തീറ്റ മത്സരത്തില്‍ 2007ന് ശേഷം തുടര്‍ച്ചയായി പുരുഷവിഭാഗത്തില്‍ ചെസ്റ്റ് നട്ടായിരുന്നു വിജയിയെങ്കിലും ഒരു തവണ ചെസ്റ്റ് നട്ടില്‍ നിന്നും റ്റേക്കുറു കോമ്പയാഷി കിരീടം തട്ടിയെടുത്തിരുന്നു. ഈ വര്‍ഷം ഇദ്ദേഹം മത്സരത്തില്‍ പങ്കെടുത്തില്ല.

ന്യൂയോര്‍ക്ക് കോന്നി ഐലന്റില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വിജയികള്‍ക്ക് 10,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്.

ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍ ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ട് ദേശീയ ചാംമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക