Image

വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് ;കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണം: കേളി ദവാദ്മി ഏരിയ സമ്മേളനം

Published on 04 July, 2019
വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് ;കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണം: കേളി ദവാദ്മി ഏരിയ സമ്മേളനം

റിയാദ്: സീസണ്‍ സമയത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് കേളി ദവാദ്മി ഏരിയ രണ്ടാം സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അഭിമന്യു നഗറില്‍ നടന്ന സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം സജീവന്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു. രാജേഷ്, ഹംസ, മോഹനന്‍ (പ്രസീഡിയം) റഷീദ്, പ്രകാശന്‍ (സ്റ്റിയറിംഗ്) സന്തോഷ്, ജയകുമാര്‍ (മിനിറ്റ്‌സ്) ഷാബു, ബൈജു (ക്രഡന്‍ഷ്യല്‍) ഉമ്മര്‍, അബ്ദുല്‍ സലാം ( പ്രമേയം) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതല വഹിച്ചു.

സലിം തച്ചവലത്ത് രക്തസാക്ഷി പ്രമേയവും ഉമ്മര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹംസ സമ്മേനത്തിന് സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിംഗ് സെക്രട്ടറി പ്രകാശന്‍ പയ്യന്നുര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ സന്തോഷ് വരവ് ചെലവ് കണക്കും കേളി കേന്ദ്ര ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്ക് പ്രകാശന്‍, സജീവന്‍, ഷൗക്കത്ത് എന്നിവര്‍ മറുപടി പറഞ്ഞു. ബൈജു.വി., ബൈജു എ. എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കേളി കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം. സാദിഖ്, കേളി വൈസ് പ്രസിഡന്റ് സുധാകരന്‍ കല്യാശേരി, കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടി. ആര്‍. സുബ്രമണ്യന്‍, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേഷ് കണ്ണപുരം, റഫീഖ് പാലത്ത് എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക