Image

ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി

Published on 04 July, 2019
ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം കറന്‍സിയില്‍ വിനിമയം നടത്താന്‍ അവസരം. ജൂലൈ ഒന്നു മുതലാണ് ഷോപ്പിംഗ് നടത്തുന്നതിന് ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങിയത്. ഇതോടെ വിദേശ കറന്‍സിയില്‍ വിനിമയം നടത്തുന്ന പതിനാറാമത്തെ കറന്‍സിയായി ഇന്ത്യന്‍ രൂപ. 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവിടങ്ങളിലും അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമാണ് ഇന്ത്യന്‍ കറന്‍സി സ്വീകരിക്കുന്നത്. 100, 200, 500, 2000 നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാല്‍ ബാക്കി നല്‍കുക ദിര്‍ഹത്തിലായിരിക്കും. 

നാല്‍പത്തേഴ് രാജ്യങ്ങളില്‍നിന്നുള്ള ആറായിരത്തോളം ജീവനക്കാരാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ജോലി ചെയ്തുവരുന്നത്. ഇതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക