Image

വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും സമീപിച്ചു; വെട്ടിത്തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

Published on 04 July, 2019
വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ അവസരം തരാമെന്ന് പറഞ്ഞ് പലരും സമീപിച്ചു; വെട്ടിത്തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷ്. അടുത്തിടെ നടി അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും താന്‍ മറുപടി പറയാറില്ലെന്നും ഗായത്രി പറഞ്ഞു.

കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുന്നതാണ് നല്ലത്.'ഗായത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്നാണ് ഗായത്രിയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവനും പറഞ്ഞത്. 

ഗായത്രിയും ധ്രുവനും ഒന്നിച്ച് അഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രം കഴിഞ്ഞ ഇടയ്ക്ക് പുറത്തെത്തിയിരുന്നു. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും അഭിമുഖത്തില്‍ പങ്കെടുത്തത്. 

ഇരുവരും ഒന്നിച്ചഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് അടുത്ത് തിയേറ്ററുകളിലെത്തിയിരുന്നു. മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഷാഫിയും റാഫിയും ഒന്നിച്ച ചിത്രമായിരുന്നു ചില്‍ഡ്രന്‍സ് പാര്‍ക്ക്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് റാഫിയാണ്.

Join WhatsApp News
josecheripuram 2019-07-04 17:59:04
women faces always such advances from men.The only way  is either ignore it or a firm"NO".When you bring up girls a mother should teach them to say"NO".3767
Me2 2019-07-04 18:10:14
Is it mother's responsibility   to teach the girls to say "No' ? What about father teaching the boys to respect women? Teach the boys also to treat other girls like their sisters or mothers until they get married to a woman.  Jose Cheripuram's comment implies that it is ok for men to do all kind of hooliganism. 
Jack Daniel 2019-07-04 18:15:47
Forgive him M2. Today is July forth. He is probably drinking and reading e-malyalee comment column.  You can expect more from him.  Hi bro! 
josecheripuram 2019-07-04 19:28:34
You both are right,A father should teach his son to respect girls,I was referring to an women's issue.Jack Daniel.there is BBQ sauce Jack Daniel.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക