Image

ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയയില്‍ ജൂലൈ 20, 21 തിയതികളില്‍

ജോസ് മാളേയ്ക്കല്‍ Published on 04 July, 2019
ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയയില്‍ ജൂലൈ 20, 21 തിയതികളില്‍
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പത്താമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20, 21 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.

9 വര്‍ഷങ്ങള്‍ç മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ 20 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ലീഗ് മല്‍സരങ്ങള്‍ നടക്കും. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ 21 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. നാല്‍പ്പതിനു മുകളില്‍ പ്രായമുള്ളവര്‍ കളിക്കുന്ന വോളിബോള്‍ ഇടവേളയില്‍ ഷോ മാച്ച് ആയി ഈ വര്‍ഷം ഉണ്ടായിരിക്കും.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിçന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം.
സീറോമലബാര്‍ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ശനിയാഴ്ച്ച ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. ട്രസ്റ്റിമാരായ സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, ബിനു  പോള്‍, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവêടെ മേല്‍നോട്ടത്തില്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ജസ്റ്റിന്‍ മാത്യു, ബാബു വര്‍ക്കി, ജോസഫ് വര്‍ഗീസ്, സണ്ണി പടയാറ്റില്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ഒê ടീം ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും താഴെപ്പറയുന്നവêമായി ബന്ധപ്പെടുക.

സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650, ടോം പാറ്റാനിയില്‍ 267 456 7850

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക