Image

പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി പ്രിയാമണി !!!

Published on 04 July, 2019
പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി പ്രിയാമണി !!!

ചെറിയ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം പ്രിയാമണി പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പതിനെട്ടാം പടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. ജൂൺ അഞ്ചിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന് ഒട്ടേറെ പ്രേത്യകതകളുണ്ട് . മമ്മൂട്ടിയടക്കം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ് കൂടാതെ അറുപതോളം പുതുമുഖ താരങ്ങൾ ഒരുമിച്ച് എത്തുകയാണ് ചിത്രത്തിൽ.

Image result for pathinettam padi


വിനയന്റെ സത്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ പ്രിയാമണി, അനൂപ് മേനോനോടൊപ്പം തിരക്കഥയിലും പൃഥ്വിരാജിനൊപ്പം പുതിയമുഖത്തിലും മമ്മൂട്ടിയോടൊപ്പം പ്രാഞ്ചിയേട്ടന്‍ ദി സെയിന്റിലും മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ്മാസ്റ്ററിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ വലിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടി ചിത്രത്തിലൂടെ നടി വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. തിരിച്ചുവരവ് ചിത്രമായ പതിനെട്ടാം പടിയില്‍ പ്രിയാമണി കൈകാര്യം ചെയ്യുന്നത് ഒരു അതിഥി വേഷമാണ്. ചെറിയ വേഷമാണ് എങ്കിലും സിനിമയിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായുള്ള ഏറെക്കാലത്തെ പരിചയമാണ് പ്രിയാമണിയെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്.

Image result for pathinettam padi


ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക