Image

അനുശ്രീ ,സിജു വിൽ‌സൺ ഒന്നിക്കുന്ന സെയ്ഫ് :ചിത്രം ആഗസ്റ്റിൽ പ്രദർശനത്തിനെത്തും

Published on 04 July, 2019
അനുശ്രീ ,സിജു വിൽ‌സൺ ഒന്നിക്കുന്ന സെയ്ഫ് :ചിത്രം ആഗസ്റ്റിൽ പ്രദർശനത്തിനെത്തും

സിനിമക്ക് അപ്പുറത്തേക്ക് ജീവിതത്തിന്റെ നേർകാഴചയുമായി സെയ്ഫ് എത്തുന്നു. പൊതുജനത്തിന്റെ സുരക്ഷ ആരുടെ കൈകളിൽ സുരക്ഷിതമാണെന്ന് ചിത്രം സംസാരിക്കുന്നു. മലയാള സിനിമക്ക് സെയ്ഫ് ഒരു പുതുകാഴ്ചയാകുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നു. ഷാജി പല്ലാരിമംഗലം കഥയൊരുക്കി എപിഫാനി എന്റർടൈൻമെന്റിന്റെ ബാനറിൽ ഷാജി പല്ലാരിമംഗലം, സർജു മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതാണ്. ആഗസ്റ്റിൽ പ്രദർശനത്തിനൊരുങ്ങും.


അനുശ്രീ, അപർണ ഗോപിനാഥ്, സിജു വിൽസൺ, അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ, ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള ഉണ്ണി, അഞ്ജലി നായർ, ലക്ഷ്മിപ്രിയ, ഷെറിൻ ഷാജി, തൻവി കിഷോർ, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. പ്രദീപ്‌ കാളിപുരയത്തിന്റേതാണ് സംവിധാനം. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. പട്ടണം ഷാ ചമയവും സമീറ സനീഷ് വസ്ത്രാലങ്കാരവും ഒരുങ്ങുന്നു. രാഹുൽ സുബ്രഹ്മണ്യത്തിന്റേതാണ് സംഗീതം.പ്രോജക്റ്റ് ഡിസൈനർ :സെവൻ ആർട്സ് മോഹൻ. മീഡിയ കണ്ടന്റ് കൺസൾട്ടൻറ് :പ്രസാദ് കണ്ണൻ
ഗായകർ :വിജയ് യേശുദാസ് ,സിത്താര ,മധുശ്രീ നാരായൺ , കെ. എസ് ഹരിശങ്കർ. 
ഊട്ടിയിലും കൊച്ചിയിലുമായി രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക