Image

ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍

പി പി ചെറിയാന്‍ Published on 04 July, 2019
ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍
ഡന്റണ്‍ (ടെക്‌സസ്സ്): ഡെന്റന്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂലായ് 2 ചൊവ്വാഴ്ച വൈകിട്ട് കാണാതായ രണ്ട് വയസ്സുക്കാരനെ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന എസ് യു വിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ജൂലായ് 3 ന് ഡെന്റന്‍ പോലീസ് മേധാവിയാണ് കുട്ടിയെ കണ്ടെത്തിയ വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കാണുന്നില്ലെന്നും, മരണ കാരണം ആട്ടോപ്‌സിക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന എസ് യു വി കുടുംബാംഗത്തില്‍ പെട്ടവരുടേതായിരുന്നു. രാവിലെ വാഹനത്തില്‍ കയറുവാന്‍ ശ്രമിക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് താപനില 98 ഡിഗ്രി ഫാരന്‍ ഹീറ്റായിരുന്നുവെന്ന് ചീഫ് പറഞ്ഞു. കുട്ടി എങ്ങനെ വാഹനത്തില്‍ വന്നുചേര്‍ന്നു എന്നന്വേഷിക്കുകയാണെന്നും, ഇന്നലെ നൂറുകണക്കിന് പോലീസും വളണ്ടിയര്‍മാരും അന്വേഷിച്ച സ്ഥലത്തു തന്നെയാണ് മൃതദേഹം കണ്ടത്.

കുട്ടിയെ കണ്ടെത്തിയ വാഹനം ടിന്റ് ചെയ്തിരുന്നുവെന്നും, അതിനകത്ത് എന്താണെന്ന് വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നുല്ലെന്നും പോലീസ് പറഞ്ഞു. നേപ്പാളില്‍ നിന്നും യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്.
ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍ഡന്റണില്‍ കാണാതായ 2 വയസ്സുകാരൻ കാറില്‍ മരിച്ച നിലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക