Image

മലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചു

പി.പി. ചെറിയാന്‍ Published on 04 July, 2019
മലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചു
ഒക്കലഹോമ: ഒക്കലഹോമ ടര്‍ണര്‍ഫോള്‍സ് സന്ദര്‍ശിക്കുന്നതിന് ഡാളസ്സില്‍ നിന്നും പുറപ്പെട്ട നാലു യുവതികളില്‍ ജെസ് ലിന്‍ ജോസ്(27) വെള്ളത്തില്‍ വീണു മുങ്ങി മരിച്ചു.

ജൂലായ് 3 ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് നാലു പേരും ടര്‍ണര്‍ ഫോള്‍സിലെത്തിയത്.
നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരേയും രക്ഷപ്പെടുത്തിയെങ്കിലും ജെസ് ലിനെ രക്ഷിക്കാനിയില്ലെന്ന് ഡേവീസ് പോലീസ് ചീഫ് ഡാന്‍ കൂപ്പര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്നവരാണ് മറ്റ് മൂന്നുപേരേയും കരയ്ക്കു കയറ്റിയത്. പ്രധാന പൂള്‍ അടച്ചു നടത്തിയ തിരച്ചലിനൊടുവില്‍ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

ഡാളസ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് അംഗമായ ജോസ്, ലൈലാമ-ജോസ് ദമ്പതികളുടെ രണ്ടു മക്കളില്‍ ഒരാളാണ് മരിച്ച ജെസ് ലിന്‍.

ഈയ്യിടെയാണ് നാട്ടില്‍പോയി ജെസ് ലിന്‍ വിവാഹിതയായത്. ഭര്‍ത്താവിനെ കൊണ്ടുവരുന്നതിനുള്ള പേപ്പര്‍ വര്‍ക്ക് നടക്കുന്നതിനിടയിലാണ് ജെസ്ലിനെ മരണം തട്ടിയെടുത്തത്. ഡാളസ് കേരള അസ്സോസിയേന്‍ ഭാരവാഹികളായ രാജന്‍ ചിറ്റാറിന്റെ സഹോദരി പുത്രിയാണ് മരിച്ച ജെസ് ലിന്‍.

മലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചുമലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചുമലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചുമലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചുമലയാളി യുവതി ജെസ് ലിന്‍ ജോസ് മുങ്ങി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക