Image

മോദിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പ്രീയദര്‍ശന്‍; മണ്ടത്തരം വിളമ്പാതെ പ്രീയാ എന്ന് സോഷ്യല്‍ മീഡിയ

കല Published on 03 July, 2019
മോദിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പ്രീയദര്‍ശന്‍; മണ്ടത്തരം വിളമ്പാതെ പ്രീയാ എന്ന് സോഷ്യല്‍ മീഡിയ

എമ്പോഴും കടുത്ത മോദി ഭക്തി പ്രകടിപ്പിക്കുന്നതില്‍ മുമ്പനാണ് ചലച്ചിത്ര സംവിധായകന്‍ പ്രീയദര്‍ശന്‍. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംങ് ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രീയദര്‍ശന്‍ രംഗത്ത് എത്തിയിരിക്കുന്നു. 
മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തു. അവര്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രീയദര്‍ശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 
വിമര്‍ശനം എന്നത് ജനാധിപത്യത്തിന്‍റെ ഭാഗമാണെന്ന അടിസ്ഥാന ബോധ്യം പോലുമില്ലാതെ ഇത്തരം വീഡ്ഡിത്തങ്ങള്‍ പ്രീയദര്‍ശന്‍ തട്ടിവിടുന്നത് ആദ്യമായിട്ടല്ല. പ്രതിപക്ഷം നരേന്ദ്രമോദിയോട് പാര്‍ലമെന്‍റില്‍ എന്തിനാണ് ചോദ്യം ചോദിക്കുന്നത് എന്ന് ചോദിച്ചയാളാണ് പ്രീയദര്‍ശന്‍. ചോദ്യം ചോദിക്കല്‍ പാര്‍ലമെന്‍റിലെ നടപടിക്രമമാണ് എന്ന അടിസ്ഥാന വിവരം പോലും പ്രീയദര്‍ശന് അന്നുണ്ടായിരുന്നില്ല. 
എന്തായാലും പ്രീയദര്‍ശന്‍റെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് മണ്ടത്തരം വെളിപ്പെടുത്താതെ നല്ല സിനിമകള്‍ ചെയ്യു എന്ന ഉപദേശവും പ്രീയദര്‍ശന് കമന്‍റുകളായി ലഭിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക