image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

എന്റെ ചെറുതുകളുടെ തമ്പുരാട്ടി! (കവിത: മാലിനി)

SAHITHYAM 03-Jul-2019
SAHITHYAM 03-Jul-2019
Share
image
ചെറുതുകളിലൊരു വലുതുണ്ട്
വലുതുകളൊക്കെയും ചെറുതുകള്‍ചേര്‍ന്നാ
ചെറുതുകളെയൊക്കെ വലുതായിക്കാണാന്‍
ചെറിയ നീ ഉള്ളില്‍ വലുതായിരിക്കണം.

കാസരോഗിയെ കാണുമ്പോഴോര്‍ക്കണം
ഓരോ ശ്വാസതാളവും എത്ര വലുതെന്ന്
 നെല്‍മണിയോരോന്നും നെല്ലറ നിറക്കുമ്പോള്‍
ചെറുതെത്ര വലുതെന്നറിയണം നീ.

എന്നെന്നെ പഠിപ്പിച്ച ചെറുതുകളുടെ തമ്പുരാട്ടി!

നീണ്ട കാല്‍നടയാത്രകളില്‍
നെട്ടോട്ടമോടും പ്രാരാബ്ധ ദിനങ്ങളില്‍
നസ്‌റത്തിലെ തച്ചനെ ഞാന്‍ കേട്ടതും
കര്‍ണ്ണന്റെ കണ്ണീരറിഞ്ഞതും നീ പറഞ്ഞ്.

അക്ഷരങ്ങളെ ഞാന്‍ കൂട്ടിവായിച്ചപ്പോഴാ
അക്ഷരതെറ്റുള്ളയെന്റെ കഥകള്‍ക്കു
കാതോര്‍ത്തൊരു പുഞ്ചിരിയാലെന്നെ
പിന്നെയും പിന്നെയും കഥകള്‍ പറയിച്ചതും

എന്റെ കഥകളുടെ തമ്പുരാട്ടി!

കനമേറും ഭാരം വരുംനാളിലതിനെ
പൊളിച്ചടുക്കി ചെറുതാക്കണം.
ആയുധമുള്ള വൈരിയെക്കണ്ടലാ
ദിശമാറിയോടാനും നീ മടിക്കേണ്ട.

ഒരുവേള ഓര്‍ത്താല്‍ കരയുന്ന കാര്യം
പലവേളയോര്‍ത്തു കരയണ്ട നീ.
ഒരുവേള ഓര്‍ത്താല്‍ ചിരിക്കുന്ന കാര്യം
പലവേളയോര്‍ത്തു ചിരിക്കണം നീ.

എന്നും പറഞ്ഞു പ്രായോഗികതയുടെ തമ്പുരാട്ടി!

ഒത്തിരിയൊത്തിരി ആശകള്‍, അരുതുകള്‍
ഒത്തിരിയൊത്തിരി  ചെറുതുകള്‍, വലുതുകള്‍
എന്നാലുണ്ടാകണം അതിനിടയിലൊരു തുലനം
ആ സമനിലയാകണം ജീവിതം.

ഇന്നുകഴിഞ്ഞേ നാളെയുള്ളെന്നും
അതുകൊണ്ടന്നത്തെ അപ്പത്തിന് പ്രാര്‍ത്ഥിക്കണന്നും
ഇന്നുകഴിഞ്ഞാലൊരു നാളെയുണ്ടെന്നും
നീതന്നെ പൊരുതണം നാളെയ്ക്കായെന്നും പറഞ്ഞപ്പോള്‍

‘തമ്മില്‍ ചേരില്ലല്ലോ’ എന്നതിനെന്നെ ശാസിച്ചത്
വിശ്വാസത്തിന്റെ തമ്പുരാട്ടി!

ശ്വസിച്ചതില്‍ പാതിയെനിക്കുതന്നു
കഴിച്ചതില്‍ പാതിയുമെനിക്കുതന്നു
നാല്‍പ്പതാം വയസ്സില്‍ നിന്റെ
മാതൃപാത്രത്തിലെന്നെ സൂക്ഷിച്ച്

ഈ സുന്ദര ഭൂവിലെനിക്കൊരു
ചെറിയ  വലിയ ജീവിതം
തന്നതിനെന്നുമെന്നുമീ പുഞ്ചിരി!
നിറമിഴികളില്‍ നന്ദിയൊളിപ്പിച്ച
നമുക്കിടയിലെ സ്വകാര്യ പുഞ്ചിരി!

എന്റെ അമ്മക്ക്
എന്റെ ചെറുതുകളുടെ തമ്പുരാട്ടിക്ക്!


Facebook Comments
Share
Comments.
image
josecheripuram
2019-07-05 11:57:49
Talk about it after 44 tears.
image
j
2019-07-05 00:41:25
It took 45 years for you to be brave . That is too bad.  With in a month time my wife said  she had never seen a brave man like me .   
image
josecheripuram
2019-07-04 19:43:36
Her writing are beautiful as she is,I'am reluctant to comment on a female author.Because I write comments on my name.Not fake names.Why don't you have the guts to write on your names.Guys come out of hiding.Whom you'r afraid of.Your wife.Church.Or me.You could say anything to me I don't care.What yo think I successfully completed 45 years of married life.So be brave.
image
മൊല്ലാക്ക
2019-07-04 18:17:54
ഒന്ന് മുക്രി ഇടാന്ന് ബാച്ചാൽ ഓരോ അലാക്കുകൾ  ഒളിഞ്ഞു നോക്കണോ ? 
image
അമേരിക്കൻ മുക്രി
2019-07-04 18:10:58
ല്ല മൊല്ലാക്ക, ങ്ങള് പിന്നീം പല പേരില് മൊഞ്ചത്തികളുടെ പിന്നാലെ കൂടീർക്കണ്? നിസ്കാരം മറക്കണ്ട.
image
Sudhir Panikkaveetil
2019-07-04 17:42:20
Goddess of small things ! Sentiments to a mother has been depicted beautifully, poetically. Congratulations.  

( I had sent this comment earlier... I do not know what happened_)
image
amerikkan mollakka
2019-07-03 20:29:39
മാലിനി കൊച്ചുതമ്പുരാട്ടി അസ്സലാമു അലൈക്കും...
ചെറിയ കാര്യങ്ങളുടെ വലിയ അർത്ഥതലങ്ങൾ .
അമ്മയാണ് ദൈവം.നബി തിരുമേനി പറഞ്ഞത് 
സ്വർഗം അമ്മയുടെ കാൽക്കലെന്നാണ്. നല്ല 
കബിത , നിങ്ങളുടെ കഥകളും നല്ലത്.അടുത്ത  തവണ 
ഇ മലയാളിയുടെ അവാർഡ് വാങ്ങണം. 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut