Image

ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2019
 ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ വിഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ജൂണ്‍ 22-നു മേരിലാന്റിലെ ലോറല്‍ റസ്സറ്റ് ലൈബ്രറിയില്‍ നടന്ന പ്രൗഡഗംഭിരമായ ചടങ്ങില്‍ ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി. ഗുരുദര്‍ശനങ്ങളുടെ കാലിക പ്രസക്തി, ഗുരുദേവ കാവ്യസ്മൃതി എന്നീ പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാരുന്നു സമ്മേളനം സംഘടിപ്പിച്ചത്.

അറിയപ്പെടുന്ന എഴുത്തുകാരനും ചിന്തകനുമായ അശോകന്‍ വെങ്ങാശേരി, വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ സാഹിത്യ പ്രവര്‍ത്തകനായ എം.ജി. മേനോന്‍, ഫിലഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

എസ്.എന്‍.എം.സി യുവജന വിഭാഗം ഭക്തിപുരസരം ആലപിച്ച ദൈവദശകം സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മധുരം ശിവരാജന്‍, ഡോ. 
സായ വിജിലി, സന്ദീപ് പണിക്കര്‍, ഡോ. വിജിലി ബാഹുലേയന്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍ എന്നിവര്‍ നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം സദസിന് ഹൃദ്യമായ അനുഭവമായിരുന്നു. എസ്.എന്‍.എം.സി പ്രസിഡന്റ് ബിന്ദു സന്ദീപ് സ്വാഗതവും ലിറ്റററി ചെയര്‍പേഴ്‌സണ്‍ കുമാരി മഹിതാ വിജിലി നന്ദിയും പ്രകാശിപ്പിച്ചു.

"Sree Narayana Guru- A Perfect Union of Budha and Sankara" എന്ന വിശിഷ്ട ഗ്രന്ഥം രചിച്ച അശോകന്‍ വേങ്ങാശേരിയെ ചടങ്ങില്‍ വച്ച് പ്രശംസാഫലകം നല്‍കി ആദരിച്ചു.


 ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക