Image

എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13-ന് ആരംഭിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 03 July, 2019
എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13-ന് ആരംഭിക്കുന്നു
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പുതിയ ബാച്ച് മലയാളം ക്ലാസ് ജൂലൈ 13-ന് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. മാതൃഭാഷയുടെ മഹത്വം മറന്നുപോകാതെ പുതു തലമുറയെ അഭ്യസിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടേയും കര്‍ത്തവ്യമാണ്. അതിനായി ഈ അവസരം ഉപയോഗിക്കുക.

മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചായിരിക്കും ക്ലാസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക: ടി.എന്‍.എസ് കുറുപ്പ് (പ്രസിഡന്റ്) 630 776 7817, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (ട്രഷറര്‍) 847 827 6227.
സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക