Image

ബാറിലെ ഒരു ദിവസത്തെ സംഭവങ്ങളുമായി വിനോദ് കൃഷ്ണയുടെ 'ഈലം'

Published on 03 July, 2019
ബാറിലെ ഒരു ദിവസത്തെ സംഭവങ്ങളുമായി വിനോദ് കൃഷ്ണയുടെ 'ഈലം'

വിനോദ് കൃഷ്ണ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഈലം. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ഈലം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഇതേ പേരില്‍ സിനിമയൊരുക്കുന്നത്. കഥയും തിരക്കഥയും തയ്യാറാക്കുന്നത് അദ്ദേഹം തന്നെയാണ്.സാന്‍ഫ്രാന്‍സിസ്‌കോയിലും കൊച്ചിയിലുമായി സിനിമയുടെ അവസാനഘട്ട ചിത്രീകരണവും ഇതിനകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തെ തന്നെ ആദ്യത്തെ നാഗരികതയായ ഈലത്തിന്റെ കഥയുമായാണ് ചിത്രമെത്തുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബാറിലെ ഒരു ദിവസത്തെ സംഭവങ്ങള്‍ സിനിമയാക്കുന്നത്. കവിത നായരും തമ്ബി ആന്റണിയും മേക്കപ്പ് ആര്‍ട്ടിസ്റ്റായ റോഷന്‍ എന്‍ജിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫുട്‌ബോള്‍ ക്രേസുള്ള കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. ജോസ്‌കുട്ടി മഠത്തില്‍, വിനയന്‍ ജിഎസ്, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, വിയ കാതറിന്‍, ഏഞ്ചല്‍ തോമസ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്.

ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. അജീഷ് ദാസാണ് വരികള്‍. രമേഷ് നാരായണനാണ് ഈണം നല്‍കിയിട്ടുള്ളത്. ഷഹബാസ് അമനാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സുനില്‍ ജോര്‍ജാണ് വസ്ത്രാലങ്കാരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനീഷ് ജോര്‍ജ്, ചമയം ഹരി, എഡിറ്റിംഗ് ഷൈജല്‍ പിവി. ഈഗോ പ്ലാനറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയ മേനോന്‍, ഷിജി മാത്യു ചെറുകര, വിനയന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക