Image

ഡന്റണില്‍ നിന്നും രണ്ടുവയസുകാരന്‍ ഏഷ്യന്‍ വംശജനെ കാണാതായി

പി പി ചെറിയാന്‍ Published on 03 July, 2019
ഡന്റണില്‍ നിന്നും രണ്ടുവയസുകാരന്‍ ഏഷ്യന്‍ വംശജനെ കാണാതായി
ഡന്റന്‍ (ടെക്‌സസ്സ്): ഡെന്റന്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ്സിന് സമീപമുള്ള അപ്പാര്ട്ട്‌മെന്റില് നിന്നും ജൂലായ് 2 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ അപ്രതീക്ഷമായ ഏഷ്യന്‍ വംശജനും രണ്ട് വയസ്സുക്കാരനുമായ കുട്ടിയെ കണ്ടെത്തുന്നതിന് നൂറുകണക്കിന് പോലീസ് ഓഫീസര്‍മാരും വളണ്ടിയര്‍മാരും തിരച്ചില്‍ ആരംഭിച്ചു.

കുട്ടി ഉറങ്ങിക്കിടക്കുന്നതിനിടയില്‍ വീട്ടിലെ പണികള്‍ ചെയ്തു കൊണ്ടിരിക്കയായിരുന്നുവെന്ന്, അല്‍പ സമയം കഴിഞ്ഞ് കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ലെന്നും മാതാവ് പറഞ്ഞു.

കാണാതായ അപ്പാര്‍ട്ട്‌മെന്റിന് 5 മൈല്‍ ചുറ്റളവില്‍ പോലീസും, ഹെലികോപ്റ്ററും കുട്ടിയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

കുട്ടിയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് ഡെന്റന്‍ പോലീസ് ചീഫ് ഫ്രാങ്ക് ഡിക്‌സന്‍ അഭ്യര്‍ത്ഥിച്ചു. എന്തെങ്കിലും വിവരം ലഭിച്ചാല്‍ 911 വിഴിച്ച അറിയിക്ക്ണമെന്നും ചീഫ് അറിയിച്ചു.
ഡന്റണില്‍ നിന്നും രണ്ടുവയസുകാരന്‍ ഏഷ്യന്‍ വംശജനെ കാണാതായിഡന്റണില്‍ നിന്നും രണ്ടുവയസുകാരന്‍ ഏഷ്യന്‍ വംശജനെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക