Image

ഇന്ത്യന്‍ വംശജര്‍ സുമീര്‍ ചദ്ദയും സാറാ വര്‍ഗീസും പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസില്‍

Published on 02 July, 2019
ഇന്ത്യന്‍ വംശജര്‍ സുമീര്‍ ചദ്ദയും സാറാ വര്‍ഗീസും  പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസില്‍
ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുമീര്‍ ചദ്ദയും ന്യൂഡല്‍ഹിയില്‍ നിന്നുള്ള സാറാ വര്‍ഗീസും പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത്‌ അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.

 ജൂലൈ ഒന്ന്‌ മുതല്‍ ചുമതലയേല്‍ക്കുന്ന ഒമ്പതുപേരില്‍ കാലിഫോര്‍ണിയ ഹില്‍സ്‌ബൊറോയില്‍ നിന്നുള്ള സുമീര്‍ ചദ്ദയും ഡല്‍ഹി സ്വദേശിനി സാറാ വര്‍ഗീസും ഉള്‍പ്പെടുന്നതായി ഐവി ലീഗ്‌ യൂണിവേഴ്‌സിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. 

നാലുവര്‍ഷത്തെ കാലാവധിയിലാണ്‌ ഇരുവരും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ഹീതര്‍ ജെര്‍കന്‍, അന്തോണി എച്ച്‌ പി ലീ, ബ്രാഡ്‌ സ്‌മിത്‌, അമി ആല്‍വിംഗ്‌, ടെറി സെവല്‍, ബോബ്‌ പെക്‌, അന്തോണി യോസ്‌ ലോഫ്‌ എന്നിവരാണ്‌ തിരഞ്ഞെടുക്കപ്പെട്ട മറ്റ്‌ ട്രസ്റ്റീസ്‌ എന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു. 

പ്രിന്‍സ്‌ടണ്‍ യൂണിവേഴ്‌സിറ്റിയുടെ 1993ലെ കമ്പ്യൂട്ടര്‍ സയന്‍സ്‌ ഗ്രാജുവേറ്റായ ചദ്ദ, വെസ്റ്റ്‌ ബ്രിഡ്‌ജ്‌ ക്യാപ്പിറ്റല്‍ പാര്‍ട്‌നേഴ്‌സിന്റെ സഹസ്ഥാപകനും മാനേജിംഗ്‌ ഡിറക്‌ടറുമാണ്‌. രണ്ടുപതിറ്റാണ്ടായി ഇന്ത്യയില്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ നടത്തുന്നു. 

സെക്വോയ ക്യാപിറ്റല്‍ ഇന്ത്യയുടെ സഹസ്ഥാപകനും മാനേജിംഗ്‌ ഡിറക്‌ടറുമാണ്‌. മുമ്പ്‌ ഗോള്‍ഡ്‌മാന്‍ സാക്‌(പി ഐ എ)യിലും മക്‌ കിന്‍സെയിലും ജോലി ചെയ്‌തു. 

ജൂണില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗ്രാജുവേറ്റ്‌ ചെയ്‌ത സാറ വര്‍ഗീസ്‌ ചൈനയിലെ കുന്‍മിംഗില്‍ നടന്ന നോവോഗ്രാറ്റ്‌സ്‌ ബ്രിഡ്‌ജ്‌ ഇയര്‍ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക